ജെ സി ബി
ഹസ്തം കൊണ്ട്
മലയുടെ, കുന്നിന്റെ
അടിവാരംവരെതുരന്നു,
തുരന്നു....
ഭൂമിക്ക്ഹൃദയമുണ്ടോന്ന്
മാന്തി നോക്കി....
ആർത്തിമൂത്ത മനിതൻ
കെട്ടിപ്പൊക്കുന്നു
മണിമാളികകൾ....
കരാളഹസ്തങ്ങളാൽ
വയൽ നികത്തി, മണലൂറ്റി...
നദികളും, തണ്ണീർതടങ്ങളും
മണ്ണിനാൽ മൂടപ്പെട്ടു.
പ്രകൃതിയെ നശിപ്പിച്ചു മൃതാവസ്ഥയിൽ...
സടകുടഞ്ഞെഴുന്നേറ്റ പ്രകൃതി
മനിതനോട് പകവീട്ടി
സംഹാരതാണ്ഡവമാടി.
ദുരിത പെയ്ത്തായി
മഴയും വേനലും അഴിഞ്ഞാടി
മനുഷ്യർ നിസ്സഹായവസ്ഥയിൽ.
അലകലടിച്ച തിരമാലകൾ പോലെ
ദുരന്തങ്ങൾ ഒന്നിനു മീതേ
ഒന്നൊന്നായവന്
പേമാരിയായി.
വയൽ നികത്തിയും,
മലതുരന്നുണ്ടാക്കിയ
അമ്പലത്തിലും,
പള്ളിയിലുമിരുന്നു
മനുഷ്യർ
ദൈവത്തെ വിളിക്കുന്നു..
തെരയുന്നു പ്രാർത്ഥനാ പുസ്തകം..
കരളുരുകി, മനമുരുകി
പ്രാർത്ഥനയിൽ മുഴുകുന്നു...
വാനിൽ
നിസ്സംഗനായി ദൈവം
കർണ്ണപുടം പൊട്ടിച്ച്
മൗനത്തിന്റെ
വാല്മീകത്തിലും..!