നിന്റെ യുദ്ധ വീര്യമൊരു ജൈവ യുദ്ധം തീർത്തു
ലോക വിനാശത്തിൻ കരുവായിടുമ്പോൾ
കൈ വിറയ്ക്കില്ല കാൽ തളരില്ല എൻ
കൈ പിടിയ്ക്കുവാൻ ആയിരങ്ങൾ പിന്നിലായി.
മരണമലയുന്ന മുറിവിലേയ്ക്കൊരു കുഞ്ഞു
താങ്ങു നിൽക്കുവാൻ ചേർത്തു പിടിയ്ക്കുവാൻ
ഞങ്ങളായിരം കാവൽ മാലാഖമാർ
കയ്യൊപ്പ് ചാലിച്ച് പോരിടും....