ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/പ്രകൃതിയുടെ ചലനങ്ങൾ
പ്രകൃതിയുടെ ചലനങ്ങൾ
നമ്മുടെ ഈ ഭൂലോകത്ത് ഇല്ലാത്തതായി ഒന്നും തന്നെ ഇല്ല. എന്നിട്ടും മനുഷ്യർക്ക് അത്യാഗ്രഹം തീരുന്നില്ല. മനുഷ്യന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി അവർ നമ്മുടെ അമ്മയാകുന്ന പരിസ്ഥിതിയെ തന്നെ ഇല്ലാതാക്കുന്നു.മനുഷ്യന്റെ ആവശ്യങ്ങൾക്ക് ആർഭാടങ്ങളിലേക്കു० അവർ ശ്രദ്ധ തിരിക്കുമ്പോൾ ഉണ്ടാകുന്ന ചിന്തയെ തൃപ്തിപ്പെടുത്താൻ വേണ്ടി പ്രകൃതിയെ അവൻ ഇരയാക്കി.വൻതോതിലുള്ള പ്രകൃതിചൂഷണം അവിടെ തുടങ്ങുകയാണ് ഇതിന്റെ ഫലമായി വൻ ഗുരുതരപ്രശ്നങ്ങളിലേക്ക് പ്രകൃതി നീങ്ങിക്കൊണ്ടിരിക്കുകയാണ്. മരങ്ങളെ വെട്ടി നശിപ്പിച്ചു० പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങൾ പുഴയിലേക്ക് വലിച്ചെറിഞ്ഞു० അങ്ങനെ മനുഷ്യൻ പ്രകൃതിയോട് ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതകൾ ഏറെയാണ്.മനുഷ്യന്റെ ഇത്തരത്തിലുള്ള ചൂഷണം മൂലം പ്രകൃതി ദിനാദിനം ഇല്ലാതാവുകയാണ്. മനുഷ്യന്റെ അത്യാഗ്രഹ ത്തിനുവേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കുക. പ്രകൃതി നമ്മുടെ അമ്മയാണ് അടിമയല്ല എന്ന കാര്യം മറക്കരുത്.....
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |