ചിറകൊടിഞ്ഞ മരം
ഒരു സ്വപ്നക്കൂട്
അത് വസന്തത്തെ
സ്വപ്നം കാണുന്നു
വർണ്ണങ്ങളിലേക്ക്
ചിറക് വീശാൻ കൊതിച്ച്
കാത്ത് കാത്തിരിക്കുമ്പോൾ
അതാ
പക്ഷികളെല്ലാം പറന്നു പോയല്ലോ
ഓർമ്മകൾ
നെഞ്ചോട് ചേർത്ത്
ചിറകടിയൊച്ച കാതോർത്ത്
ചിറകൊടിഞ്ഞ മരങ്ങൾ
വസന്തത്തെകാത്തിരിക്കുന്നു
.................