കേരളത്തിൽ മാനേജ്മെന്റ് സ്കൂളുകളിലാണ് പിടിഎ ആദ്യം ആരംഭിച്ചത്.സ്കൂളിലെ കെട്ടിടം കളിസ്ഥലം ഫർണിച്ചർ ലൈബ്രറി ലബോറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സംഘടിത ശ്രമത്തിലൂടെയാണ് പ്രാരംഭപ്രവർത്തനങ്ങൾ രൂപമെടുത്തത്. ഇപ്പോൾ ഗവൺമെന്റ് നൽകിയ മാതൃക നിയമാവലി കളുടെ അടിസ്ഥാനത്തിൽ ഒട്ടുമിക്ക സ്കൂളുകളിലും പിടിഎ പ്രവർത്തിക്കുന്നു. ഇപ്പോൾ എയ്ഡഡ് സ്കൂളുകളെ അപേക്ഷിച്ചത് സർക്കാർ സ്കൂളുകളിലെ പി ടി എ ക്ക് കൂടുതൽ അധികാരങ്ങൾ ഉണ്ട് സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങളിലും അക്കാദമി കാര്യങ്ങളിലും പിടിഎ ഇടപെടുന്നു.

Parents and teachers need to work together in harmony.
we all have the same goal to help make our kids lives better

പിടിഎ എക്സിക്യൂട്ടീവ്

Be informed.
Be active .
Be your kids biggest fan .
Be PTA executive

പിടിഎ ജനറൽബോഡിയിൽ നിന്നും നേരിട്ട് തെരഞ്ഞെടുത്തവരായിരിക്കും എക്സിക്യൂട്ടീവ് കമ്മിറ്റി. അതിന്റെ അംഗസംഖ്യ ഏറ്റവും കുറഞ്ഞത് 15 ഉം കൂടിയത് ഇരുപത്തിയൊന്നും ആയിരിക്കും പിടിഎ എക്സിക്യൂട്ടീവിലേക്ക് രക്ഷിതാക്കളെയും അധ്യാപകരെയും തെരഞ്ഞെടുക്കുമ്പോൾ സ്കൂളിലെ പ്രൈമറി തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കേണ്ടതാണ്. പിടിഎ എക്സിക്യൂട്ടീവിന്റെ ഭാരവാഹികളായി പ്രസിഡൻറ് വൈസ് പ്രസിഡണ്ട് എന്നിവരെ അധ്യാപക പ്രതിനിധികൾ ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് അംഗങ്ങൾ ആണ് തിരഞ്ഞെടുക്കുക.ഈ രണ്ടു സ്ഥാനങ്ങളും രക്ഷിതാക്കൾക്കുള്ളതായിരിക്കും . പ്രിൻസിപ്പൽ പിടിഎയുടെ ex officio സെക്രട്ടറി ആയും ഹെഡ്മാസ്റ്റർ ex officio ട്രഷററും ആയിരിക്കും. പിടിഎ എക്സിക്യൂട്ടീവിന്റെ ആദ്യ യോഗം പി ടി എ ജനറൽബോഡി യോഗ ദിവസം തന്നെ ചേർന്ന് പിന്നീട് മാസത്തിലൊരിക്കൽ യോഗം ചേരേണ്ടതാണ്.പിടിഎ എക്സിക്യൂട്ടീവിന്റെ കാലാവധി തെരഞ്ഞെടുക്കപ്പെട്ടത് മുതൽ തൊട്ടടുത്ത വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം വരെ ആയിരിക്കും. പിടിഎ സമിതിയുടെ നടത്തിപ്പ് പണപ്പിരിവ് സൂക്ഷിപ്പ് ചെലവഴിക്കൽ എന്നിവ സംബന്ധിച്ച് 25/06/2007 ലെ സ.ഉ k126/2007 പൊ. വി.വ 23/09/14 ലെ സ.ഉ k196/2004/പൊ. വി.വ എന്നീ സർക്കാർ ഉത്തരവുകളിലെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായും പാലിക്കേണ്ട താണ്.2016 നവംബർ 16ന് പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ജി ഒ എംഎസ് നമ്പർ 190/ 2016 പ്രകാരം പിടിഎ പ്രസിഡണ്ട് സ്ഥാനം ഒരാൾക്ക് മൂന്നു തവണയായി നിജപ്പെടുത്തിയിരിക്കുന്നു. പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സ്വാധീനം ഉള്ളവരായിരിക്കണം പിടിഎ പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടത്. സ്കൂളിന്റെ യശസ് വളർത്തുന്നതിലും നിലനിർത്തുന്നതിലും പിടിഎ എക്സിക്യൂട്ടീവ് നിസ്സീമമായ പങ്കുവഹിക്കുന്നു.

അൽ ഫാറൂഖിയ്യ  എച് എസ് എസ് PTA പ്രവർത്തനങ്ങളിലൂടെ....

Childrens are the priority
Change is the reality
Collaboration is the strategy

ഈ മുദ്രാവാക്യത്തോടെയാണ് അൽഫാറൂഖിയ സ്കൂളിന്റെ സർവ്വോൻമുഖ പുരോഗതിക്കായി സദാപ്രവർത്തന നിരതമായ PTA പ്രവർത്തിക്കുന്നത്. സ്കൂളിന്റെ പ്രവർത്തനങ്ങൾ മികവുറ്റതാക്കി തീർക്കാൻ അധ്യാപകർക്ക് പൂർണ്ണ പിന്തുണ നൽകി വരുന്നു. സ്കൂളിന്റെ പാഠ്യ,പാഠ്യതര , ഭൗതികാസാമൂഹിക സാമ്പത്തികം എന്നു വേണ്ട സ്കൂളിന്റെ സമഗ്ര മേഖലകളിലും PTA യുടെ പങ്ക് നിർവചനനാതീതമാണ്. അൽഫാറൂഖിയ്യ സ്കൂളിന്റെ ഓരോ പുരോഗതിയിലും ഉയർച്ചയിലും ഓരോ ഘട്ടങ്ങളാലും സ്കൂൾ PTA യുടെ ഒരു കയ്യൊപ്പ് നമുക്ക് കാണാൻ സാധിക്കുംഓരോ വർഷവും ഓരോ വിഷയാടിസ്ഥാനത്തിലാണ് സ്കൂൾ PTA യുടെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നത്. ഓരോ വർഷവും ഓരോ മേഖലകൾക്ക് ഊന്നൽ നൽകി അവ എങ്ങിനെ വിജയത്തിലേക്ക് എത്തിക്കാൻ സാധിക്കും എന്ന് പ്ലാൻ ചെയ്ത് അതിനു വേണ്ടി പ്രവർത്തിക്കുകയാണ് ചെയ്ത് വരുന്നത്. അത് പടിപടിയായി സ്കൂളിനെ ഉന്നമനത്തിലേക്ക് എത്തിക്കുന്നതോടൊപ്പം രക്ഷിതാക്കളുടേയും അധ്യാപകരുടേയും കൂട്ടായ്മയും വർദ്ധിപ്പികുന്നു.

2021- 2022 വർഷത്തിലെ പ്രവർത്തനങ്ങൾ

We're soaring to New Heights..

Today, Not Tomorrow.

 

കോവിസ് - 19 ലോക് ഡൗണിന് ശേഷം കുട്ടികൾ സ്കൂളിലേക്ക് വരുന്നതിന് മുന്നോടിയായി സ്കൂൾ ജനറൽ പി ടി എ യോഗം വിളിച്ച് ചേർത്തു. 2 വർഷമായി തുടരുന്ന പി ടി എ കമ്മറ്റി പുനസംഘടിപ്പിക്കുക, തിരികെ വിദ്യാലയത്തിലേക്ക് മുന്നൊരുക്ക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് പി.ടി.എ ജനറൽ ബോഡി യോഗം ചേർന്നത്. വിദ്യാലയത്തിലെ 90 % ത്തിലധികം രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തത് വിദ്യാർത്ഥികളും രക്ഷിതാക്കളും എത്രത്തോളം ആവശത്തോടെയാണ് തിരികെ സ്കൂളിലേക്ക് സ്വീകരിച്ചത് എന്നതിന് തെളിവായി.2021-2022 വർഷത്തെ PTA General Body 22.10.2021 2pm School ഓഡിറ്റോറിയത്തിൽ ചേർന്നു. വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുത്തു.

പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ
1. Shalu k.s (President) 2. Saheer V. (Vice President) 3. Samedha Ibrahim 4. Ambily Raveendran 5. Abdul Jaleel V.U
6. Dinu Paul 7. K.C Fasalul Hque. 8. Mohammed Basheer P 9. Bindumathy A.V 10. Navas U.
11. Abdul Jaleel 12. Anu Eletus 13. Suma James. 14. Prathibha Raj. 15. Ameena Beevi

പെൻസിൽ -പ്രഥമ പി ടി എ എക്സിക്യൂട്ടീവ്

പി.ടി.എ. കമ്മറ്റിയുടെ പ്രവർത്തന മാർഗരേഖ  തയ്യാറാക്കി അവതരിപ്പിച്ചു. യൂ പി , ഹൈസ്കൂൾ , ഹയർസെക്കന്ററി   വിദ്യാർത്ഥികളുടെ സുരക്ഷക്കായി സി.സി. ടി.വി. ക്യാമറ സ്ഥാപിക്കുക. , ഹയർ സെക്കൻഡറി ക്ലാസ് റൂമുകളിൽ സൗണ്ട് സിസ്റ്റം ക്രമീകരിക്കുക , യു പി വിഭാഗത്തിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈ ടെക് നിലവാരത്തിലേക്ക് ഉയർത്തുക ,സ്കൂൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക തുടങ്ങിയ  സമീപ കാല പദ്ധതികൾക്ക് അംഗീകാരം നൽകി.പി.ടി.എ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് സമാഹരണത്തിനായി പി.ടി.എ പ്രസിഡന്റ് , വൈസ് പ്രസിഡന്റ് , ഹെഡ് മാസ്റ്റർ പ്രിൻസിപ്പൽ എന്നിവരെ ചുമതലപ്പെടുത്തി.തിരികെ വിദ്യാലയത്തിലേക്ക് മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക്  പി.ടി.എ കമ്മറ്റിയുടെ പങ്കാളിത്തം ഉറപ്പ് നൽകി.

സ്കൂൾ @ ഹോം

കോവിഡിന്റെ ആദ്യ ഘട്ടങ്ങളിൽ വിവര സാങ്കേതിക വിദ്യയിലൂടെ ഓൺലെൻ പഠനം സാധ്യമാമാകാത്ത  കുട്ടികൾക്ക് ഒരേ പ്രദേശം തിരഞ്ഞ് അദ്ധ്യാപകർ Laptop, Projector എന്നിവയുടെ സഹായത്താൽ പല വിദ്യാർത്ഥികളുടേയും വീടുകളിൽ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ നൽകി  പോന്നു.കോവിഡ് ലോക്ക്ഡൗണിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്കായി ഒരു പൊതു ഇടത്തിൽ പഠന സൗകര്യം ഒരുക്കി പി.ടി.എ വേറിട്ടുനിന്നു . അമ്പലക്കടവ്  കുന്നുംപുറം മേഖലകളിലാണ് ഓൺലൈൻ പഠനകേന്ദ്രം സ്കൂൾ അറ്റ് ഹോം എന്ന പേരിൽ തയ്യാറാക്കിയത്

ഡിവൈസ് ലൈബ്രറി

കോവിഡിന്റെ 2-ാം പകുതിയ സ്കൂൾ ക്ലാസുകൾ എല്ലാ ദിവസവും ഓൺലൈൻ വഴി അദ്ധ്യാപകര നൽകി കൊണ്ടിരുന്ന സാഹചര്യത്തിൽ സ്മാർട്ട്ഫോൺ ഇല്ലാത്തതിന്റെ കാരണം ഒൺലൈൻ പഠനം വഴിമുട്ടി നിന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് അവ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പ് നടത്തിയതിന്റെ ഭാഗമായാണ് ഡിവൈസ് ലൈബ്രറി എന്ന ആശയത്തിലേക്ക് എത്തിച്ചേർന്നത്. ഇത് ഉദ്ഘടനം ചെയ്തത് ബഹു MLA. T Jവിനോദ് ആണ്. കുട്ടികൾക്ക് സ്മാർട്ട് ഫോൺ സുരക്ഷിതമായ മുൻകരുതലുകൾ എടുത്ത് കൊണ്ട് നൽകുകയും അതിലൂടെ  അവരെ പഠനത്തിലേക്ക് നയിക്കുകയും ചെയ്തു. ആവശ്യം കഴിഞ്ഞ് അത് തിരികെ സ്കൂളിൽ എത്തിക്കുന്ന രീതിയിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്തത് .സ്ഥലം എംഎൽഎ ടി ജെ വിനോദ് ചേരാനല്ലൂർ വിമൻസ് ഫോറം അധ്യാപകർ പൂർവ്വ വിദ്യാർത്ഥികൾ എന്നിവരിൽ നിന്നായി 22 സ്മാർട്ട് ഫോണുകൾ ഡിവൈസ് ലൈബ്രറിയിലേക്ക് കണ്ടത്തി.

SPC യൂണിറ്റ് ഉദ്ഘാടനം

കഴിഞ്ഞ വർഷത്തെ PTA യുടെ നിരന്തര ശ്രമഫലമായി അൽഫാറൂഖിയ സ്കൂളിന്റെ ആദ്യ SPC യൂണിറ്റിന്റെ ഉദ്ഘാടനം ബഹു MLA ടി ജെ  വിനോദ് ആണ് നിർവഹിച്ചത്. SPC യൂണിറ്റിന്റെ  പരിശീലനം PTA യുടെ സഹകരണത്തോടെ നല്ല രീതിയിൽ തന്നെ നടന്നു പോരുന്നു. SPC ൽ ചേർന്ന കുട്ടികൾക്കുള്ള യൂണിഫോം സ്പോൺസർഷിപ്പി ലഭിക്കുന്നതിനു വേണ്ടി സ്കൂൾ PTA കഠിനപ്രയത്നം നടത്തുന്നു. താമസിയാതെ തന്നെ PTA യുടെ നേതൃത്വത്തിൽ അതും സാധ്യമാക്കുമെന്ന് വിശ്വസിക്കുന്നു.

തിരികെ സ്കൂളിലേക്ക്

കോവിസ് കാലത്തെ അടച്ച് പൂട്ടലിന് ശേഷം നവംബർ 1 മുതൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഒക്ടോബർ 11 തിയ്യതി മുതൽ അധ്യാപകരും PTA അംഗങ്ങളും സ്കൂൾ ക്ലാസ് റൂമും പരിസരവും കുട്ടികൾക്ക് പഠനത്തിന് അനുയോജ്യമാക്കുവാൻ വ്യക്തമായ പ്ലാനിങ്ങോട് കൂടി പ്രവർത്തിക്കുകയുണ്ടായി. അതിനെ തിരികെ സ്കൂളിലേക്ക് എന്ന ക്യാപ്ഷനോട് കൂടി ഓരോ ദിവസവും ഓരോ മേഖലകൾ ഏറ്റെടുത്ത് നവംബർ 1 ന് മുമ്പ് സ്കൂൾ ഉം പരിസരവും വൃത്തിയാക്കി. ഈ കാലയളവിലെ പിടി എ യുടെ സഹകരണം പ്രശംസനീയമാണ്.

പ്രവേശനോത്സവം (UP)

ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം ഒരുപാട് ആശങ്കകളോടെ സ്കൂളിലേക്ക് എത്തുന്ന വിദ്യാർത്ഥികളെ മാനസിക പിന്തുണ നൽകി Covid പ്രോട്ടോകോൾ പാലിച്ച് വരവേൽക്കാൻ സ്കൂൾ പിടിഎ എല്ലാ വിധ ഒരുക്കങ്ങളും ചെയ്തു. കൊച്ചിൻ മൻസൂറിന്റെ നാനിദ്ധ്യം കുട്ടികൾക്ക് കൂടുതൽ ഉന്മേഷം നൽകി. കളികളിലുടെയും കലാപരിപടികളിലുടെയും കുട്ടികൾ പ്രവേശനോത്സവം ഗംഭീര മാക്കി. പഞ്ചായത്ത് അംഗങ്ങളും, PTA അംഗങ്ങളും മറ്റും പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടി

പ്രവേശനോത്സവം

കുട്ടികളുടെ മാനസിക പിരിമുറക്കം കുറക്കുന്ന തരത്തിലുള്ള പഠന പ്രവർത്തനങ്ങളാണ് പ്രവേശനോത്സവത്തിൽ ഉൾകൊള്ളിച്ചിരുന്നത്. സ്കൂൾ പരിസരവും ഓഡിറ്റോറിയവു o അലങ്കരിക്കുന്നതിനും കോവിസ് പ്രോട്ടോകോൾ പാലിച്ച് പ്രവേശനോത്സവം നടന്നുന്നതിനും PTA നൽകിയ കൈത്തങ്ങ് എടുത്ത് പറയേണ്ടതാണ്.

വിജയമൃതം

SSLC കുട്ടികൾക്ക് 100 % വിജയത്തോടൊപ്പം ഫാൾ എപ്ലസ് നേടുക എന്ന ലക്ഷ്യത്തോടെ പ്രവർത്തികുന്ന പരിപാടിയാണ് വിജയോത്സവം. പിടിഎയുടെ നേതൃത്വത്തിൽ പത്താം ക്ലാസിലെ രക്ഷിതാക്കളിൽ നിന്നും ഒരു കമ്മറ്റി തന്നെ ഇതിന് വേണ്ടി തിരഞ്ഞെടുത്തു. വിജയോത്സവത്തിന്റെ ഉദ്ഘാടനം റിട്ടയേഡ് ഡിജീ പി ഋഷിരാജ് സിംഗ് നിർവഹിച്ചു. പഞ്ചായത് പ്രസിഡന്റ് , വെസ് പ്രസിഡന്റ്, PTA ഭാരവാഹിക തുടങ്ങിയവർ പങ്കെടുന്നു. പദ്ധതിയുടെ വിജയകരമായ പൂർത്തീകരണത്തിന് കൃത്യമായ പ്ലാനിങ്ങോട് കൂടി പിടി എ മുന്നേട്ട് ഗമിക്കുന്നു.

പാസ്‌വേഡ് 2022

കേരള സർക്കാരിൻറെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തിന് കീഴിൽ സ്കൂൾ വിദ്യാർഥികൾക്കുള്ള സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കി എറണാകുളം ജില്ലാ ന്യൂനപക്ഷ സെൽ നടത്തിവരുന്ന ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് ശ്രീ ഹൈബി ഹീഡൻ MP ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർ ശ്രീമതി മുന്നാ ദേവി അധ്യക്ഷത വഹിച്ചു.മട്ടാഞ്ചേരി സി സി വൈ എം പ്രിൻസിപ്പൽ ഡോക്ടർ ഹസീന പദ്ധതി വിശദീകരിച്ചു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് ,വൈസ് പ്രസിഡണ്ട്,പിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു വിദഗ്ധ അധ്യാപകർ ക്ലാസ് നയിച്ചു. പി ടി എ യുടെ നേതൃത്വത്തിൽ രണ്ടു ദിവസവും കുട്ടികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകി.

സമ്പൂർണ്ണ സ്മാർട്ട് ക്ലാസ് റൂം

പിടിഎയുടെ സഹായ സഹകരണത്തോടെ അൽഫാറൂഖ് യിലെ എല്ലാ ക്ലാസ് റൂം സ്മാർട്ട് ക്ലാസ് റൂം ആക്കി മാറ്റുവാൻ സാധിച്ചു.പ്ലസ് ടു ഹൈസ്കൂൾ തലത്തിൽ നേരത്തെ തന്നെ സ്മാർട്ട് ക്ലാസ് റൂം ആയിരുന്നെങ്കിലും യു പി തലത്തിൽ പ്ലസ് ടു ഹൈസ്കൂൾ തലത്തിൽ നേരത്തെതന്നെ സ്മാർട്ട് ക്ലാസ് റൂം ആയിരുന്നെങ്കിലും യുപി തലത്തിൽ മുഴുവൻ ഡിജിറ്റലൈസേഷൻ കൊണ്ടുവരാൻ സാധിച്ചത് ഈ വർഷമാണ് ആണ് .ഈ വർഷമാണ് സ്പോൺസർഷിപ്പിൽ മാത്രമാണ് ഈ ഒരു വിജയം കൈവരിക്കാൻ സാധിച്ചത് നേടിയെടുക്കുന്നതിന് സ്കൂൾ പിടിഎ സുപ്രധാന പങ്കു വഹിച്ചു ഹൈസ്കൂൾ തലത്തിൽ നേരത്തെതന്നെ സ്മാർട്ട് ക്ലാസ് റൂം ആയിരുന്നെങ്കിലും മുഴുവൻ ഡിജിറ്റലൈസേഷൻ കൊണ്ടുവരാൻ സാധിച്ചത് ഈ വർഷമാണ് സ്പോൺസർഷിപ്പിലൂടെ മാത്രമാണ് ഈ ഒരു വിജയം കൈവരിക്കാൻ സാധിച്ചത് നേടിയെടുക്കുന്നതിന് സ്കൂൾ പിടിഎ സുപ്രധാന പങ്കുവഹിച്ചു

ഭാവി പ്രവർത്തനങ്ങൾ 

  • സ്കൂൾ ലൈബ്രറി വിപുലപ്പെടുത്തൽ
  • ഓപ്പൺ സ്റ്റേജ്
  • സ്കൂൾലാബ് നവീകരിക്കൽ
  • അടുത്ത അധ്യയന വർഷത്തെ അഡ്മിഷൻ പ്രവർത്തനം