അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പി.ടി.എ/പി ടി എ പ്രവർത്തന റിപ്പോർട്ട് 2019 -2020

പി ടി എ ജനറൽ ബോഡി യോഗം

Lend a hand together we can

ഈ ആപ്തവാക്യം മുന്നിൽ നിർത്തിയാണ് ഈ വർഷത്തെ PTA രൂപീകരിച്ചത്. ഈ വർഷത്തെ PTA ജനറൽ ബോഡി യോഗം 2019 June 27 ന് നടന്നു. 201819 ലെ വരവ് ചിലവ് കണക്കും റിപ്പോർട്ടും അംഗീകരിക്കപ്പെട്ടു. പുതിയ ഭാരവാഹികളെ അന്ന് തന്നെ തിരഞ്ഞെടുക്കുകയും 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപകരിക്കുകയും ചെയ്തു. അന്ന് തന്നെ ആദ്യ എക്സിക്യൂട്ടീവ് യോഗം നടക്കുകയും ചെയ്തു.

PTA എക്സിക്യൂട്ടീവ് അംഗങ്ങൾ,
1- പോൾ വി.എ പി.ടി.എ.(പ്രസിഡന്റ്) 2- അബ്ദുൽ ജലീൽ  v u (വൈസ് പ്രസിഡന്റ്) 3- ഷിഹാബ് സി.എ. 4- സൈതലവി എൻ 5-സെയ്ഫ് റഹ്മാൻ അസ്ഹരി
6-സുൽഫിക്കർ സഖാഫി 7-വി എം ഷക്ദർ 8-മുഹമ്മദ് ബഷീർ പി 9-മനോഹർ എം പി 10-അബ്ദുൽ ജലീൽ
11-ബിന്ദു മതി 12- മഞ്ജുള കെ ജെ  13-അനു ക്ലീറ്റസ് 14- പ്രതിഭാരാജ്, ടി.ആർ

പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുത്ത ദിവസം തന്നെ എം പി ടി എ അംഗങ്ങളേയും തിരഞ്ഞെടുത്തു. പ്രഭാതഭക്ഷണം സ്കൂൾ ഉച്ചഭക്ഷണ പരിപാടി കുട്ടികളുടെ മറ്റു കലാ കായിക പരിപാടികൾ എന്നിവയിൽ എം പി ടി എ അംഗങ്ങളുടെ സജീവസാന്നിധ്യം ഉണ്ടാക്കാറുണ്ട്.

എം പിടിഎ അംഗങ്ങൾ
ബെല്ലി (പ്രസിഡൻറ്) അമ്പിളി (വൈസ് പ്രസിഡണ്ട്) ലത പീതാംബരൻ ജയ രവീന്ദ്രൻ ജോബി ലിനോജ് സന്ധ്യ

 എക്സിക്യൂട്ടീവ് യോഗങ്ങൾ

2018 19 അധ്യയനവർഷത്തിലെ പതിനേഴോളം പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും പതിനഞ്ചോളം എം പി ടിയെ യോഗങ്ങളും ചേർന്നിട്ടുണ്ട്. ഓരോ എക്സിക്യൂട്ടീവ്  യോഗങ്ങളിലും അതുവരെയുള്ള സ്കൂൾ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഇനിയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ഉണ്ടായി. സ്കൂളിന്റെ  ഓരോ പ്രവർത്തനങ്ങളും സസൂക്ഷമം നിരീക്ഷിക്കുകയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്

സ്കൂൾ വികസന ഫണ്ട്

സ്കൂൾ വികസന ഫണ്ട് രൂപീകരിക്കുകയും അതിലേക്ക് പിടിഎ അംഗങ്ങളുടെ സംഭാവന നൽകുകയും മറ്റു സന്നദ്ധ സംഘടനകളുടെ സമീപിച്ച് ഫണ്ട് കണ്ടെത്തുകയും ചെയ്തു സ്കൂൾ ഓഡിറ്റോറിയം ക്ലാസ് റൂമുകൾ തുടങ്ങിയ ഇടങ്ങളിൽ ഫാൻ വാങ്ങുകയും കുട്ടികളെ ജില്ലാ സംസ്ഥാന കലോത്സവങ്ങളിൽ പങ്കെടുക്കാൻ വേണ്ട സഹായങ്ങൾ കണ്ടെത്തുകയും ചെയ്തു

മുഖ്യ നിർമാണ പ്രവർത്തനങ്ങൾ

ഈ അധ്യായന വർഷത്തിൽ പിടിഎ നൽകിയ മറ്റൊരു സംഭാവനയാണ് വാട്ടർ പ്യൂരിഫയർ . ആൺകുട്ടികളുടെ ശുചിമുറി നവീകരണം  സ്കൂൾ പൂന്തോട്ടം ഭംഗിയാക്കൽ തുടങ്ങിയവ പിടിഎയുടെ വിവിധ നിർമ്മാണപ്രവർത്തനങ്ങളിൽ ചിലതുമാത്രമാണ്. നിർധനരായ വിദ്യാർഥികൾക്കുള്ള സ്കൂൾ യൂണിഫോം വിതരണവും പഠനോപകരണ വിതരണവും എല്ലാ കൊല്ലങ്ങളിലും പോലെ ഈ വർഷവും നൽകി.

വിജയമൃതം -2020

എസ് എസ് എൽ സി പ്ലസ് ടു ടു പരീക്ഷയുടെ ഭാഗമായുള്ള തീവ്ര പരിശീലന പരിപാടികളിൽ  രാത്രികാല ക്യാമ്പ് അവധിക്കാല ക്യാമ്പ് എന്നിവയും സ്കൂൾ ബിപി അവരുടേതായ പങ്ക് അധ്യാപകർക്കൊപ്പം നിർവഹിക്കുന്നു. ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് അവാർഡുകൾ സ്പോൺസർഷിപ്പുകൾ എന്നിവ കണ്ടെത്തുവാനും എക്സിക്യൂട്ടീവ് മെമ്പർ മുൻകൈ എടുക്കാറുണ്ട്

അക്കാദമിക പ്രവർത്തനങ്ങൾ

ഈ അധ്യയന വർഷം  പിടിഎയുടെ പങ്കാളിത്തത്തോടുകൂടി നടന്ന അക്കാദമിക പ്രവർത്തനങ്ങൾ

പ്രവേശനോത്സവം പരിസ്ഥിതിദിനം വായനദിനം സ്വാതന്ത്ര്യദിനം ഓണാഘോഷം മോട്ടിവേഷൻ ക്ലാസ്
കരിയർ ഗൈഡൻസ് ക്ലാസ് വിജയോത്സവം വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പിലാക്കൽ സ്മാർട്ട് ക്ലാസ് റൂം നിർമ്മാണം സ്കൂൾ കലോത്സവം സ്കൂൾ സ്പോർട്സ്
സ്കൂൾ എക്സിബിഷൻ ഭക്ഷ്യമേള എൻഎസ്എസ് ക്യാമ്പ് ശിശുദിനം ക്രിസ്തുമസ് ആഘോഷം വ്യക്തിത്വ വികസന ക്ലാസുകൾ
എസ്എസ്എൽസി പ്ലസ് ടു നൈറ്റ് ക്ലാസ് എൻ എം എം എസ് യു എസ് എസ് കോച്ചിംഗ് ക്ലാസ് പഠനയാത്ര  ആന്വൽ ഡേ സെലിബ്രേഷൻ പരിസരശുചീകരണം കോവിഡ് പ്രോട്ടോകോൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ  ക്ലാസ് പിടിഎ അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്തൽ പ്രഭാതഭക്ഷണം ഉച്ചഭക്ഷണം മികവുത്സവം
റിപ്പബ്ലിക് ഡേ സെലിബ്രേഷൻ പ്രവൃത്തിപരിചയ മേളകൾ സ്കൂൾ അഡ്മിഷൻ

ഒരു കൈ സഹായത്തിലൂടെ ഒരുമിച്ചു മുന്നേറാം എന്ന ഈ വർഷത്തെ ആപ്തവാക്യം അന്വർത്ഥമാക്കിക്കൊണ്ട് ഓരോ പി ടി എ അംഗങ്ങളുടെയും സഹായസഹകരണങ്ങൾ ഉറപ്പുവരുത്തിയ ഒരു വർഷമായിരുന്നു 2019-20