ശുചിത്വം
ചൈനയിൽ നിന്നും പൊട്ടി പുറപ്പെട്ട കൊറോണ എന്ന മഹാമാരി ലോകമെങ്ങും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ നാം പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ് ശുചിത്വം. പുറത്തു പോകുമ്പോഴും വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്കും സാനിറ്ററൈസറും കയ്യിൽ കരുതേണ്ടത് അത്യാവശ്യമാണ്.വീട്ടിൽ ഇരിക്കുമ്പോഴും ഇടയ്ക്കിടെ ഹാൻഡ് വാഷും സോപ്പും ഉപയോഗിച്ച് കൈ കഴുകണം.ആൾകൂട്ടം ഉള്ള സ്ഥലത്ത് സന്ദർശനം ഒഴിവാക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക.മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുക.വ്യക്തി ശുചിത്വം ആണ് കൊറോണ ഒരു പരിധി വരെ തടയാനുള്ള മാർഗം.കൈകൾ കൊണ്ട് കണ്ണുകൾ, മൂക്ക്,വായ എന്നീ ഭാഗങ്ങളിൽ തൊടാതിരിക്കുക.പനി, ജലദോഷം ഉള്ളവരോട് അടുത്ത് ഇടപഴകാതിരിക്കുക.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ
|