അഞ്ചരക്കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/അനുഭവക്കുറിപ്പ്
അനുഭവക്കുറിപ്പ്
ചൈനയിൽ നിന്ന് പുറപ്പെട്ട കൊറോണ വൈറസ് ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുകയും പിന്നീട് നമ്മുടെ ഇന്ത്യയിലും നമ്മുടെ സംസ്ഥാനമായ കേരളത്തിലുമെത്തി എന്ന വാർത്ത എന്നെ ഭയപ്പെടുത്തി .അതോടെ സ്കൂളുകളും അടച്ചിടാൻ അറിയിപ്പ് കിട്ടി .എൻറെ സ്കൂളും അടച്ചിട്ടു. എനിക്ക് പിന്നെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല. എല്ലാദിവസവും സ്കൂൾ വിട്ടുവന്നാൽ സൈക്കിളുമെടുത്ത് കുട്ടികളോടൊപ്പം കളിക്കാറുണ്ടായിരുന്നു ഞാൻ. ഇതിനു ശേഷം എന്നെ വീട്ടിൽ നിന്ന് പുറത്ത് വിട്ടിട്ടില്ല. പിന്നെ ഇടയ്ക്കിടെ ടിവി നോക്കിയും ഫോണിൽ കളിച്ചു മാണ് ഞാൻ സമയം ചിലവഴിക്കുന്നത് .കൂടാതെ പറമ്പിൽ കുറച്ചു ചീര വിത്തും വെണ്ടക്ക വിത്തും നട്ടു .അത് ഞാൻ എല്ലാ ദിവസവും നനച്ചു വരുന്നുണ്ട് .ടി.വിയിൽ എപ്പോഴും കൊറോണ രോഗം വ്യാപിക്കുന്നതും മരിച്ച വിവരവും ആണ് കേൾക്കുന്നത് . പള്ളിയും മദ്രസയും അടച്ചുപൂട്ടിയതോടെ ഞാൻ പള്ളിയിൽ പോയിട്ടില്ല .ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകാനാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. അതുപ്രകാരം ഞാൻ ചെയ്യാറുണ്ട്. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ ഫോൺ വിളിച്ചു പറഞ്ഞാൽ വീട്ടിലെത്തിച്ചു തരുന്നു മുണ്ട് .കണ്ണൂർ മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാക്കി മാറ്റി എന്ന് അറിഞ്ഞപ്പോൾ എനിക്ക് ഭയം തോന്നിയിരുന്നു .ആശുപത്രി എന്റെ വീടിന്റെ അടുത്തായത് കാരണമാണ് എനിക്ക് ഭയം തോന്നിയത് .ഏപ്രിൽ 14 വരെ ആയിരുന്നു ആദ്യം ലോക്ക്ഡൗൺ ആക്കിയത് .രോഗികളുടെ എണ്ണം കുറയാത്തതിനാൽ മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടിയതായി പ്രധാനമന്ത്രിയുടെ അറിയിപ്പ് ലഭിച്ചു .സ്കൂളിൽ പരീക്ഷയില്ലെ ന്ന് അറിഞ്ഞപ്പോൾ സന്തോഷമുണ്ട് . എന്നാൽ ഇനിയും മെയ് 3 വരെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടവുമുണ്ട്. ടിവിയിൽ എപ്പോഴും കോവിഡ് 19 നെ കുറിച്ചുള്ള വിവരങ്ങളാണ് കേട്ടുകൊണ്ടിരിക്കുന്നത് .അമേരിക്ക ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതൽ ആളുകൾ മരണപ്പെട്ടത് എന്നാണ് അറിയുന്നത് .ഇന്ത്യയിൽ മഹാരാഷ്ട്രയിൽ രോഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ കാസർകോഡ് കണ്ണൂർ കോഴിക്കോട് മലപ്പുറം എന്നീ ജില്ലകളിൽ കോവിഡ് രോഗം പകരുകയാണ്. മറ്റുള്ളവരിൽനിന്ന് അകന്നു നിൽക്കാനും കൈ സോപ്പുപയോഗിച്ച് കഴുകാനും ആണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. ഇങ്ങനെ ചെയ്താൽ രോഗം പകരുന്നത് തടയാൻ കഴിയും. ലോക്ക് ഡൗൺ പിൻവലിക്കുന്നതുവരെ ഞാൻ ഇനി എൻറെ വീട്ടിൽ നിന്നും പുറത്തിറങ്ങില്ല.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |