കരിമ്പ ഗവ ഹൈസ്കൂളില്‍ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു


പഞ്ചായത്ത് തല അധ്യാപക സംഗമം

കരിമ്പ ഗ്രാമ പഞ്ചായത്തിലെ എല്‍ പി, യു പി, ഹൈസ്കൂള്‍ ,ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ അധ്യാപകര്‍ക്കുള്ള ഏകദിന ശില്പശാല ലീഡ് സ്കൂളായ കരിമ്പ ഗവ ഹൈസ്കൂളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ശ്രീ പി ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ശ്രീ പി.ജി വല്‍സണ്‍ അധ്യക്ഷത വഹിച്ചു. ശ്രി ഹരിദാസന്‍ , ശ്രീ ഷിനോജ് എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കി.  

സ്വാതന്ത്യദിനാഘോഷം

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 63-ം വാര്‍ഷികം കരിമ്പ ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സമുചിതമായി ആഘോഷിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രി മോഹന്ദാസ് പതാക ഉയര്‍ത്തി. സ്കൂള്‍ ഗായകസംഘം പതാകാഗാനം ആലപിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലീലാമ്മ വര്‍ഗീസും പ്രിന്‍സിപ്പാള്‍ ശ്രീ കെ. കുഞ്ഞുണ്ണിയും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു കൊണ്ട് സന്ദേശങള്‍ നല്‍കി. ശബാബുരാജന്‍ മാഷും വിദ്യാര്‍ഥി പ്രതിനിധികളും സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി തയ്യാറാക്കിയ കയ്യെഴുത്തു മാസിക ചടങില്‍ പ്രകാശനം ചെയ്തു. സ്വ്വാതന്ത്ര്യ ദിന ക്യക്വിസ് മല്‍സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിവിധ ഗ്രൂപ്പുകളുടെ ദേശഭക്തി ഗാനാലപനവും മധുരപലഹഅര വിതരണത്തോടെയും പരിപാടികള്‍ സമാപിച്ചു

കെട്ടിടോദ്ഘാടനം

ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്ല് നിര്‍മ്മിച്ച നാലു ക്ലാസ്സ് മുറികളുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെറ്റയര്‍മാന്‍ ശ്രീ ടി.കെ. നാരായണദാസ് നിര്വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ടി എന്‍ കണ്ടമത്തന്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ശ്രീ അബ്ദുല്‍ സമദ് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രി പി. ശിവദാസന്‍ , പി.ടി.എ പ്രസിഡന്റ് ഹാജി പി ലിയാഖത്ത് അലിഖാന്‍ ,വിവിധ രാഷ്റ്റ്റിയ കക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു. ഇതോടൊപ്പം ചേര്‍ന്ന വിജയോല്‍സവത്തില്‍ കഴിഞ അധ്യയന വര്‍ഷം എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും മറ്റ് പറിക്ഷകളില്‍ വിജയിച്ചവരെയും ഉപഹാരങള്‍ നല്‍കി അനുമോദിച്ചു. പ്രിന്‍സിപ്പാല്‍ ശ്രീ കെ കുഞ്ഞുണ്ണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികസന സമിതി ചെയമാന്‍ കൂടിയായ ഗ്രാമ പഞ്ചായത്തംഗം ശ്രീ പി.ജി വല്‍സണ്‍ സ്വാഗതവും ഹെഡ്മിസ്റ്റ്രസ്സ് ശ്രീമതി ലീലാമ്മ വര്‍ഗീസ് നന്ദിയും പറഞ്ഞു.