ജി.എച്ച്.എസ്.എസ്. കരിമ്പ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

2011-12 അധ്യയന വർഷം പ്രവേശനോൽസവത്തോടെ ആരംഭിച്ചു.എട്ടാം ക്ലാസ്സിൽ പുതുതായി ചേർന്നവരെ പ്രധാനാധ്യാപികയും പി.ടി.എ ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. മധുരപലഹാരങൾ നൽകി അവരെ ക്ലാസ്സുകളിലേക്കാനയിച്ചു


കരിമ്പ ഗവ ഹൈസ്കൂളിൽ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു


ഹിരോഷിമ ദിനാചരണം

ഹിരോഷിമ ദിനം കരിമ്പ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ഹെഡ്മിസ്ട്രസ്സ് ലോകസമാധാനത്തെക്കുറിച്ച് സംസാരിച്ചു. സോഷ്യൽ സയൻസ് അധ്യാപകൻ ശ്രീ ബാബുരാജ് ലോകം നേരിടുന്ന ഭീഷണികളെക്കുറിച്ചും യുദ്ധത്തിന്റെ ഭീകരതകളെക്കുറിച്ചും മുഖ്യപ്രഭാഷണത്തിൽ സൂചിപ്പിച്ചു. അസ്സംബ്ലിക്കു ശേഷം സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കരിമ്പ പഞ്ചായത്തിൽ യുദ്ധ വിരുദ്ധ റാലി നടത്തി.

പഞ്ചായത്ത് തല അധ്യാപക സംഗമം

കരിമ്പ ഗ്രാമ പഞ്ചായത്തിലെ എൽ പി, യു പി, ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി സ്കൂളുകളിലെ അധ്യാപകർക്കുള്ള ഏകദിന ശില്പശാല ലീഡ് സ്കൂളായ കരിമ്പ ഗവ ഹൈസ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ശ്രീ പി ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ശ്രീ പി.ജി വൽസൺ അധ്യക്ഷത വഹിച്ചു. ശ്രി ഹരിദാസൻ , ശ്രീ ഷിനോജ് എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി.

സ്വാതന്ത്യദിനാഘോഷം

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 63-ം വാർഷികം കരിമ്പ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രി മോഹന്ദാസ് പതാക ഉയർത്തി. സ്കൂൾ ഗായകസംഘം പതാകാഗാനം ആലപിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലീലാമ്മ വർഗീസും പ്രിൻസിപ്പാൾ ശ്രീ കെ. കുഞ്ഞുണ്ണിയും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു കൊണ്ട് സന്ദേശങൾ നൽകി. ശബാബുരാജൻ മാഷും വിദ്യാർഥി പ്രതിനിധികളും സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി തയ്യാറാക്കിയ കയ്യെഴുത്തു മാസിക ചടങിൽ പ്രകാശനം ചെയ്തു. സ്വ്വാതന്ത്ര്യ ദിന ക്വിസ് മൽസരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ ഗ്രൂപ്പുകളുടെ ദേശഭക്തി ഗാനാലപനവും മധുരപലഹഅര വിതരണത്തോടെയും പരിപാടികൾ സമാപിച്ചു

കെട്ടിടോദ്ഘാടനം

ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്ല് നിർമ്മിച്ച നാലു ക്ലാസ്സ് മുറികളുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടി.കെ. നാരായണദാസ് നിർവഹിച്ചു . വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ടി എൻ കണ്ടമത്തൻ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ശ്രീ അബ്ദുൽ സമദ് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രി പി. ശിവദാസൻ , പി.ടി.എ പ്രസിഡന്റ് ഹാജി പി ലിയാഖത്ത് അലിഖാൻ ,വിവിധ രാഷ്റ്റ്റിയ കക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു. ഇതോടൊപ്പം ചേർന്ന വിജയോൽസവത്തിൽ കഴിഞ അധ്യയന വർഷം എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും മറ്റ് പറിക്ഷകളിൽ വിജയിച്ചവരെയും ഉപഹാരങൾ നൽകി അനുമോദിച്ചു. പ്രിൻസിപ്പാൽ ശ്രീ കെ കുഞ്ഞുണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. വികസന സമിതി ചെയമാൻ കൂടിയായ ഗ്രാമ പഞ്ചായത്തംഗം ശ്രീ പി.ജി വൽസൺ സ്വാഗതവും ഹെഡ്മിസ്റ്റ്രസ്സ് ശ്രീമതി ലീലാമ്മ വർഗീസ് നന്ദിയും പറഞ്ഞു.

ആദരാഞ്ജലികൾ

കരിമ്പ ഹയർ സെക്കണ്ടറി സ്കൂളിലെ കഹയർ സെക്കണ്ടറി പ്ലസ് വൺ കൊമ്മേഴ്സ് വിദ്യാർഥിനി കുമാരി സംഗീത സെപ്തംബർ 16-ന്‌ അന്തരിച്ചു. കല്ലടിക്കോട് വാലിക്കോടുള്ള വീട്ടുവളപ്പിൽ സംസ്കാരം നടത്തി. സ്കൂൾ അസംബ്ലി കൂടി സംഗീതയുടെ നിര്യാണത്തിൽ അനുശോചനം പ്രകടിപ്പിക്കുകയും പരേതയുടെ ആത്മാവിന്‌ നിത്യ ശാന്തി നേർന്നു മൗനമാചരിച്ചു. ശവസംസ്കാരത്തിൽ സ്കൂളിലെ അധ്യാപകരും സഹപാഠികളും പങ്കെടുത്തു.

ശ്രീ മുഹമ്മദ് മാലിക് ഐ ടി മാസ്റ്റർ ട്രെയിനർ

കരിമ്പ ഗവ ഹൈസ്കൂൾ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ മുഹമ്മദ് മാലിക്കിനെ ഐ.ടി.അറ്റ് സ്കൂൾ പാലക്കാട് ജില്ലയിലെ മാസ്റ്റർ ട്രയിനർ ആയി തിരഞെടുത്തു. ശ്രീ മാലിക്ക് സെപ്തംബർ 23 ന്‌ ജോയിൻ ചെയ്തു

അധ്യാപക ഒഴിവ്

കരിമ്പ ഗവ ഹയർ സെക്കന്ററി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപകന്റെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നതിനുള്ള ഇന്റർ വ്യൂ സെപ്തംബർ 27, തിങ്കളാഴ്ച രാവിലെ 10.30-ന്‌ നടക്കും യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുകൾ സഹിതം ഹാജരാകണമെന്ന‌ ഹെഡ്മിസ്ട്രസ് അറിയിക്കുന്നു


സ്പോർട്ട്സ്

കരിമ്പ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ 2010-11 വർഷത്തെ കായിക മേള ഒക്ടോബർ 6,7 തീയതികളിൽ നടന്നു. പ്രിൻസിപ്പൽ ശ്രീ കെ കുഞ്ഞുണ്ണി കായികമേള ഉദ്ഘാടനം ചെയ്തു. മാർച്ച്പാസ്റ്റിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലീലാമ്മ വർഗീസ് സല്യൂട്ട് സ്വീകരിച്ചു.വിജയികൾക്ക് മെഡലുകൾ നൽകി.