പി.എം.എസ്.എഎൽ.പി.എസ്. പാങ്ങ് കടന്നമുട്ടി


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പി.എം.എസ്.എഎൽ.പി.എസ്. പാങ്ങ് കടന്നമുട്ടി
വിലാസം
പാങ്ങ് കടന്നമുട്ടി

18611
,
679338
സ്ഥാപിതം04 - 05 - 1976
വിവരങ്ങൾ
ഫോൺ9645139250
ഇമെയിൽpmsalpskadunnamutty@gmail.com
കോഡുകൾ
സ്കൂൾ കോഡ്18611 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻShamsad. K
അവസാനം തിരുത്തിയത്
21-09-202018611


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പാങ്ങ്...... പഴമക്കാർ പറയുന്നത് പോലെ 72 മൂലകളുടെയും 72 ചോലകളുടെയും കേന്ദ്രം. ചുറ്റും മലകളും നടുവിൽ നെൽപാടങ്ങളെ വിഭജിച്ച് കൊണ്ട് കടന്ന് പോകുന്ന കോട്ടക്കൽ തോടിന്റെ കൈവഴിയായ തോടും. തെങ്ങിൻ തോപ്പുകളും ചെറുകുന്നുകളും നിറഞ്ഞ് നിൽക്കുന്ന പ്രകൃതി രമണീയമായ ഈ പ്രദേശം എസ്.കെ പൊറ്റക്കാടിന്റെ സാഹിത്യ സൃഷ്ടിയിൽ പോലും കേറി കൂടിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഉൾനാടൻ ഗ്രാമമായ പാങ്ങിന്റെ പടിഞ്ഞാറെ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കടന്നാമുട്ടി എന്ന പ്രദേശം നാല് പതിറ്റാണ്ടുകൾക്ക് മുൻപ് സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു ഗ്രാമമായിരുന്നു. ഈ പ്രദേശത്തുകാർക്ക് വിദ്യാഭ്യാസം ലഭ്യമാകണമെങ്കിൽ വളരെ ദൂരം പോകേണ്ടിയിരുന്നു. തോടും പാടവും കടന്ന് മറ്റു സ്കൂളിലേക്ക് എത്തിപെടാനും മാർഗമില്ലായിരുന്നു. ഈ കാരണത്താൽ സ്കൂളുകളിലേക്ക് കുട്ടികളെ വിടാൻ ആരും തയ്യാറായിരുന്നില്ല. അങ്ങനയുള്ള ഒരു സാഹചര്യത്തിലായിരുന്നു ഈ ഗ്രാമത്തിൽ ഒരു സ്കൂൾ വേണമെന്ന ആവശ്യം ശക്തമായത്. 14.07.1975 ൽ കടന്നാമുട്ടി മിശ്കാത്തുൽ ഉലൂം മദ്റസയിൽ കണക്കയിൽ കുഞ്ഞു ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന മുഈനുൽ ഇസ്ലാം സംഘത്തിന്റെ യോഗത്തിൽ വെച്ച് നാടിന്റെ ഭൗതിക വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഒരു എൽ. പി സ്കൂൾ അനുവദിക്കുന്നതിന് വേണ്ടി ഗവൺമെന്റിന് അപേക്ഷ നൽകാൻ തീരുമാനിച്ചത് . 1976 ൽ സി.അച്ച്യുതമേനോൻ മന്ത്രിസഭയിൽ ജനാബ് സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്താണു അപേക്ഷ നൽകിയതും സ്കൂൾ അനുവദിച്ചതും.മുഈനുൽ ഇസ്ലാം സംഘത്തിന് അനുവദിച്ച സ്കൂളിന് മലബാറിന്റെ നവോത്ഥാന നായകനായിരുന്ന പുതിയ മാളിയേക്കൽ സയ്യിദ് അഹ്മ്മദ് എന്ന പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ സ്മരണാർത്ഥം പി.എം.എസ്.എ എൽ.പി സ്കൂൾ എന്ന് നാമകരണം ചെയ്തു. സ്വന്തമായി ഒരു കെട്ടിടം എന്ന സ്വപ്നം പൂവണിയുന്നത് വരെ കടന്നാമുട്ടി മിശ്കാത്തുൽ ഉലൂം മദ്റസയിലാണു സ്കൂൾ പ്രവർത്തിച്ചത്. 04.05.1976 ൽ കടന്നാമുട്ടി മിശ്കാത്തുൽ ഉലൂം മദ്റസയിൽ വെച്ച് സ്കൂളിന്റെ ഉദ്ഘാടനവും കെട്ടിടശിലാസ്ഥാപനവും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ഒരു വർഷത്തെ കാത്തിരുപ്പിനു വിരാമം കുറിച്ച് ചെറുപറമ്പിൽ നിർമ്മിച്ച സ്കൂൾ കെട്ടിടം നാടിന് ആഘോഷതിമർപ്പിലാക്കി അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബ് നാടിന് സമർപ്പിച്ചു. മുൻ കാലങ്ങളിൽ വളരെ പരിമിതമായ ഭൗതിക സൗകര്യങ്ങളോടെയാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഇന്ന് വൈദ്യുതി ,കുടിവെള്ളം, വാഹന സൗകര്യം, വിശാലമായ കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. 2015ൽ "മാർക്കബിൾ മങ്കട"സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മങ്കട എം.എൽ.എ ടി.എ അഹമ്മദ് കബിറിന്റെ ഫണ്ടിൽ നിന്നും സ്മാർട്ട് ക്ലാസ് റൂം സ്കൂളിനു യഥാർത്ഥത്യമാക്കി.2013 ൽ സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചതോടെ ഒന്നാം ക്ലാസിൽ കുട്ടികളുടെ പ്രവേശനത്തിലും വർദ്ധനവുണ്ടായി. കെ.സി മുഹമ്മദ് മൗലവി, കണക്കയിൽ അബു (കുഞ്ഞിപ്പ ) ,കണക്കയിൽ അബ്ബാസലി എന്നിവർ സ്കൂളിന്റെ മാനേജർ ചുമതല വഹിച്ചിട്ടുണ്ട്.നിലവിൽ കണക്കയിൽ മുഹമ്മദ് ബഷീറാണ് സ്കൂളിന്റെ മാനേജർ .നാല് പതിറ്റാണ്ട് കൊണ്ട് അനേകായിരങ്ങൾക്ക് അറിവ് പകർന്ന് നൽകി നാടിന് നിറ വെളിച്ചം പകരുകയാണ് ഈ വിദ്യാലയം. സ്കൂളിന്റെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ വിവര സങ്കേതിക വിദ്യയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തി സോഷ്യൽ മീഡിയകൾ വഴി ജനങ്ങളിലെത്തിക്കുന്നത് പൊതുജന ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. കർമനിരധരായ അധ്യാപകരുടെ നിസ്വാർത്ഥ സേവനം ഈ വിദ്യാലയത്തിന് എന്നും മുതൽകൂട്ടായിണ്ട്..........


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

]

വഴികാട്ടി

{{#multimaps: 10.9733244, 76.0805073 | width=800px | zoom=12 }}