(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മടങ്ങുക നീ
ചൈനയിൽ പിറന്നു നീ കേരള മണ്ണിലും
എന്തിനീ നാശം വിതയ്ക്കുന്നു നിത്യവും
പിടിതരാതലയുന്ന മഹാമാരിയായി...
എന്തിനു മർത്യനിൽ ചേർന്നിരിപ്പൂ....
എത്രയെത്ര സ്വപ്നങ്ങൾകന്നെടുത്തൂ
അതിലേറെ മോഹങ്ങൾ നീ തകർത്തൂ...
എത്രയെത്ര ജീവിതങ്ങൾ അനാഥമാക്കി
എത്രയോ പ്രതീക്ഷകൾ നീയെരിച്ചു....
ഇനിയും തീരാത്ത ദാഹമോ....
നിനക്കിനിയും അണയാത്ത കോപമോ...
മടങ്ങുക നീ വേഗം എന്നേക്കുമായ്...
മർത്യനു മനതാരിൽ നാശം വിതയ്ക്കാതെ ....
ഇനിയും വസന്തം വന്നുചേരും....
ഇനിയും പ്രതീക്ഷകൾ പൂത്തുലയും....