എ. യു. പി. എസ്. പല്ലിശ്ശേരി/അക്ഷരവൃക്ഷം/ആനയും ഉറുമ്പും

00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. യു. പി. എസ്. പല്ലിശ്ശേരി/അക്ഷരവൃക്ഷം/ആനയും ഉറുമ്പും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആനയും ഉറുമ്പും

പണ്ട് പണ്ട് ഒരു കാട്ടിൽ ഒരു ആന ഉണ്ടായിരുന്നു. ഒരു ദിവസം ആന സൗഹൃദം എന്ന തടാകത്തിൽ നിന്നും വെളളം കുടിക്കുമ്പോൾ ഒരു കരച്ചിൽ കേട്ടു. രക്ഷിക്കണേ...... രക്ഷിക്കണേ..... . പെട്ടെന്ന് ആന നോക്കിയപ്പോൾ ഒരു ഉറുമ്പ് വെളളത്തിൽ വീണ് കിടക്കുന്നു. അത് കണ്ടപ്പോൾ ആനയ്ക്ക് സഹതാപം തോന്നി. ആന തന്റെ തുമ്പിക്കെെ ഉപയോഗിച്ച് ഉറുമ്പിനെ രക്ഷിച്ചു. നന്ദി പറഞ്ഞു കൊണ്ട് ഉറുമ്പ് അവിടെ നിന്ന് പോയി. പിന്നെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഉറുമ്പ് കാട്ടിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന് , ഉറുമ്പ് സൗഹൃദം എന്ന തടാകത്തിൽ ആന വേട്ടക്കാർ വിഷം കലർത്തുന്നത് കണ്ടു. അതിനുശേഷം ആന വെളളം കുടിക്കുവാനായി തടാകത്തിൽ എത്തി. ഇതു കണ്ട ഉറുമ്പ് ആനയോട് പറഞ്ഞു. “സുഹൃത്തേ, ആന വേട്ടക്കാർ ഈ തടാകത്തിൽ വിഷം കലർത്തിയിട്ടുണ്ട്. അതുകൊണ്ട് വെളളം കുടിക്കരുത്.” ഉറുമ്പ് വെളളത്തിൽ ചത്ത് പൊന്തിക്കിടക്കുന്ന ഉറുമ്പുകളെ, മീനുകളെ കാണിച്ചുകൊണ്ട് ആനയോട് പറഞ്ഞു. അങ്ങനെ ഉറുമ്പ് ആനയുടെ ജീവൻ രക്ഷിച്ചു.

ഗുണപാഠം. നമ്മൾ ആരെ സഹായിച്ചാലും തിരിച്ച് നമുക്ക് സഹായം ലഭിക്കും.

നിരഞ്ചൻ പി ഒ
5 എ എ യു പി എസ് പല്ലിശ്ശേരി..
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ