തൊടിയൂർ എസ്സ്.പി.എസ്സ്.എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/ചെറുത്തുനിൽപ്പ്

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("തൊടിയൂർ എസ്സ്.പി.എസ്സ്.എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/ചെറുത്തുനിൽപ്പ്" സം‌രക്ഷിച്ചിരിക്കുന...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെറുത്തുനിൽപ്പ്

മർത്യരെല്ലാം ആമോദത്തോടെ അഹങ്കരിച്ചു വാണൊരീ മണ്ണിൽ
വന്നെത്തിയൊരിക്കൽ
അദൃശ്യനാമൊരു ഭീകരൻ
കൊറോണ എന്നൊരു ഭീകരൻ

ഭൂലോകത്തെ ഞെട്ടിവിറപ്പിച്ച്
കീഴടക്കീയവൻ
ദിനം തോറും എത്രയെത്ര മർത്യരെ
കൊന്നൊടുക്കീയവൻ

ഭയക്കില്ല ഞങ്ങൾ !
ജാഗ്രതയോടെ ചെറുത്തുനിൽക്കും

പോരാടാം നമുക്കൊരുമിച്ച്
തൂത്തെറിയാമീ പാരിൽനിന്നും
കൊറോണയെന്നൊരീ ഭീകരനെ

ഒഴിവാക്കാം നമുക്ക് ഒഴിവാക്കാം
സ്നേഹസന്ദർശനവും ഹസ്തദാനവും.
അകന്നുനിന്നു പ്രതിരോധിക്കാം നമുക്കീദിനങ്ങൾ.
ആശ്വാസവാർത്തകൾ കേൾക്കാൻ
നമുക്കൊരുമിച്ചു മനസ്സുവെയ്ക്കാം
അധികൃത നിർദ്ദേശങ്ങൾ പാലിച്ചിടാം
ചെറുത്ത് തോൽപ്പിക്കാം കോവിഡിനെ.

ചരൺ കൃഷ്ണ
6 A എസ്. പി. എസ്സ്. എസ്സ്. യൂ .പി. എസ്സ് തൊടിയൂർ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത