(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ആകാശം
എന്റെ ആകാശത്തെ കണ്ടു ഞാൻ
തൊട്ടടുത്തായ്.....
പൂക്കളെ കണ്ടു ഞാൻ.....
പൂമ്പാറ്റകളെയും തുമ്പികളെയും കണ്ടു......
എന്റെ നിഴലിനെ കണ്ടത് ഇപ്പോഴാണ്.....
തുറന്നിട്ട ജനലുകൾ എനിക്കു
എനിക്ക് സമ്മാനിച്ചത് എന്റെ മനോഹരമായ പ്രകൃതിയെയാണ്......
ഒരു കുഞ്ഞു വൈറസിൽ പകച്ചു പോകില്ല നമ്മൾ.....
പഠിച്ചതും പഠിപ്പിച്ചതും വലിയ പാഠങ്ങൾ........
അകന്നിരിക്കണം നമുക്ക്....
മനസ്സുകൾ അടുപ്പിക്കണം....
സ്നേഹിക്കണം നമുക്ക്....
ഈ വിശാലമായ ആകാശം
നമുക്കൊരുമിച്ചു കാണാം......
ജാഗ്രതയോടെ കാത്തിരിക്കുന്നു.......
നാളെയുടെ പുഞ്ചിരിയ്ക്കായ്
ഇന്നൊരകലം........