ജി.എച്ച്.എസ്സ്. പൂയപ്പള്ളി/അക്ഷരവൃക്ഷം/എന്റെ ആകാശം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ആകാശം


എന്റെ ആകാശത്തെ കണ്ടു ഞാൻ
തൊട്ടടുത്തായ്.....
പൂക്കളെ കണ്ടു ഞാൻ.....
പൂമ്പാറ്റകളെയും തുമ്പികളെയും കണ്ടു......
എന്റെ നിഴലിനെ കണ്ടത് ഇപ്പോഴാണ്.....
തുറന്നിട്ട ജനലുകൾ എനിക്കു
എനിക്ക് സമ്മാനിച്ചത് എന്റെ മനോഹരമായ പ്രകൃതിയെയാണ്......
ഒരു കുഞ്ഞു വൈറസിൽ പകച്ചു പോകില്ല നമ്മൾ.....
പഠിച്ചതും പഠിപ്പിച്ചതും വലിയ പാഠങ്ങൾ........
അകന്നിരിക്കണം നമുക്ക്....
മനസ്സുകൾ അടുപ്പിക്കണം....
സ്നേഹിക്കണം നമുക്ക്....
ഈ വിശാലമായ ആകാശം
നമുക്കൊരുമിച്ചു കാണാം......
ജാഗ്രതയോടെ കാത്തിരിക്കുന്നു.......
നാളെയുടെ പുഞ്ചിരിയ്ക്കായ്
ഇന്നൊരകലം........

ജഗത്. എസ്. ആർ
8 G ജി.എച്ച്.എസ്സ്. പൂയപ്പള്ളി
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത