(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
ഒരു നേരമെങ്കിലും പറമ്പൊന്നു നോക്കിയാൽ
പലനേരവും അത് വൃത്തിയാകും
ശുചിത്വം അല്ലാതെ ഈ പാരിൽ
മാനവസമ്പത് വേറെയുണ്ടോ
നീണ്ടുകിടക്കുന്ന വൻകരപോലും
തൻ വ്യക്തി ശുചിത്വം കാട്ടിത്തരും
കെട്ടിക്കിടക്കുന്ന വെള്ളത്തിലും
രോഗങ്ങൾ പരത്തുന്ന ഭീകരന്മാർ
കണ്ണൊന്നു തെറ്റിയാൽ നേരിൽ കാണാം
രോഗം പിടിപെട്ട മാനവരെ
ഇനിയെങ്കിലും ഒന്നോർത്തു നോക്കൂ
വ്യക്തി ശുചിത്വം പാലിച്ചു നോക്കൂ
രോഗം പലതിനേയും എതിർത്തു നിൽക്കാം
മുഷ്ടി ചുരുട്ടി ആഞ്ഞടിക്കാം
പ്ലാസ്റ്റിക്കിനെ തട്ടിക്കളയൂ
പരിസ്‌ഥിതി ശുചിത്വം പാലിച്ചിടാം
പുതിയൊരു ലോകം കാഴ്ച്ചവെക്കാം