ഈണത്തിൽ പാടിയ വരികളും ഈണമില്ലാത്ത വരികളും കൂട്ടികുഴച്ച് പരമദയനീയാവസ്ഥയിലാക്കി. എല്ലാറ്റിനും മാപ്പിരക്കാൻ ഹൃദയജലം കോണ്ട് പാദം കഴുകാൻ സ്വയം ശപിച്ച് ഹോമം നടത്താൻ പുതിയോരു താളം ചമയ്കാൻ ആദ്യവർണ്ണം അവസാനമാക്കി പിന്നിലേക്കുള്ള ആ പറക്കൽ ചിറക് നഷ്ടമാക്കി. പടഹങ്ങളില്ലാത്ത, പകയില്ലാത്ത പവിത്രമായൊരു സംഗീതത്തിൽ സാന്ദ്രമായൊരു ബലിപീഠത്തിൽ കണ്ണീരിന്റെ നനവില്ലാത്ത, ദാഹങ്ങളില്ലാത്ത നിരാശയില്ലാത്ത സർഗ്ഗപീഠത്തിൽ ശ്രാദ്ധമുണ്ണാനിരുന്നു വെറുമൊരു ശ്രാദ്ധക്കാരൻ വഴിപോക്കന്റെ മട്ടിലെത്തിയ മരണമെന്ന വിരുന്നുകാരൻ, നമുക്ക് അവനെ ആട്ടിപ്പായിക്കാം ഇനിയൊരിക്കലുമില്ലാത്ത എെക്യത്തോടെ.......
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത