ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/ മാലാഖയുടെ മകൻ

23:34, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/ മാലാഖയുടെ മകൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavr...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാലാഖയുടെ മകൻ

നിറയെ മിട്ടായികളും കളിപ്പാട്ടങ്ങളുമായി വന്നിറങ്ങുന്ന അച്ഛനായിരുന്നു അവന്റെ മനസ്സു നിറയെ ..... തന്റെ അടുത്തെത്തിയ അച്ഛനെ കെട്ടിപിടിച്ചുമുത്തം നൽകി ."അച്ഛാ ..."."ഉണ്ണിക്കുട്ടാ ....എന്തുപറ്റി ?" ചേച്ചിയുടെ ശബ്ദം കേട്ടുണർന്ന അവനു തൻ സ്വപ്നം കാണുകയായിരുന്നു എന്ന യാഥാർഥ്യം മനസ്സിലായി.


അച്ഛന്റെ വരവും എല്ലാവരും ഒന്നിച്ചുള്ള യാത്രകളും ഒക്കെ പ്രതീക്ഷിച്ചിരുന്ന അവനെ നിരാശനാക്കിയത് കൊറോണ എന്ന മഹാമാരി തന്നെ.വിമാനത്താവളത്തിൽ നിന്ന് അച്ഛൻ പോയത് ആശുപത്രിയിലേക്കാണെന്നറിഞ്ഞപ്പോൾ സങ്കടം സഹിക്കാവുന്നതിലേറെയായിരുന്നു.അമ്മയുടെ സാന്നിധ്യം എങ്കിലും കിട്ടിയിരുന്നെങ്കിൽ....ആ കുഞ്ഞു മനസ്സ് പിടഞ്ഞു. "അച്ഛനെ പോലെ അസുഖമായ നിരവധി പേരെ ചികിത്സിക്കാനാണ്‌ അമ്മയുൾപ്പെടെയുള്ള നിരവധി ആരോഗ്യപ്രവർത്തകർ കഷ്ടപ്പെടുന്നത് .ഉണ്ണിക്കുട്ടന് അച്ഛനെ കാണാൻ കൊതിയാവുന്നില്ലേ ...അതുപോലെ എത്രയോ കുട്ടികൾ അച്ഛനമ്മമാരെ പ്രതീക്ഷിച്ചിരിക്കുന്നുണ്ടാവും " ചേച്ചി പറഞ്ഞത് മുഴുവനായി ഗ്രഹിക്കാനുള്ള പ്രായമുണ്ടായിരുന്നില്ലെങ്കിലും അവൻ ആ വാക്കുകൾ കേട്ടിരുന്നു.


അവന്റെ കുഞ്ഞുമനസ്സിനു സന്തോഷം പകരാൻ മുത്തശ്ശി കഥകൾ പറഞ്ഞുകൊടുത്തു. പച്ചക്കറിത്തോട്ടത്തിലും അടുക്കളയിലുമൊക്കെ ഉണ്ണിക്കുട്ടന്റെ സാന്നിധ്യം കണ്ടുതുടങ്ങി.രോഗത്തെയും പ്രധിരോധപ്രവർത്തനങ്ങളേയും പറ്റിയുള്ള വാർത്തകൾ ശ്രദ്ധിക്കാൻ തുടങ്ങി.വീടും പരിസരവും ശുചിയാക്കാൻ ചേച്ചിയോടൊപ്പം ചേർന്നു ,പയറിലും വെണ്ടയിലുമൊക്കെ പറ്റിയിരുന്ന പൂമ്പാറ്റകളെ നിരീക്ഷിക്കാൻ തുടങ്ങി.


തന്റെ പ്രിയപ്പെട്ട ക്ലാസ് ടീച്ചർ കഥകളും കവിതകളും ഒക്കെ എഴുതുവാനും അയച്ചുകൊടുക്കുവാനും ആവശ്യപ്പെട്ടപ്പോൾ അവന്റെ കുഞ്ഞുമനസ്സിൽ കിട്ടിയ ആശയം മറ്റൊന്നുമായിരുന്നില്ല......മറ്റുള്ളവരുടെ നന്മയ്ക്കായ് ജീവൻ നൽകുന്ന മാലാഖമാർ.അവൻ തൻെറ മനസ്സിൽ വന്ന വാക്കുകൾ ചേർത്ത് ഒരു കഥയെഴുതി.അത് വായിച്ചപ്പോൾ അവന് തൻെറ അച്ഛനുമമ്മയും തന്നോടൊപ്പം ഉണ്ടെന്നുള്ള തോന്നലുണ്ടായി.


ദിവസങ്ങൾ നീങ്ങി ......അസുഖത്തിൻെറ തീവ്രത എല്ലാവരിലും കുറയുന്നു ......അച്ഛൻ സുഖം പ്രാപിച്ചുവരുന്നു .....ഈ വാർത്തകൾ അവനിൽ പ്രതീക്ഷകളുണർത്തി....അച്ഛൻ ഗൾഫിൽനിന്നും വരുന്നുവെന്നറിഞ്ഞപ്പോഴുണ്ടായ അതേ വികാരം.


അങ്ങനെ ആ ദിവസം വന്നെത്തി.അച്ഛൻ സുഖമായി വീട്ടിലെത്തി.വീട്ടിലിരുന്ന ദിവസങ്ങളിൽ താൻ കടലാസ്,കുപ്പി,മുട്ടത്തോട് ഇവ ഉപയോഗിച്ചു നിർമ്മിച്ച കളിപ്പാട്ടങ്ങളെല്ലാം നിരത്തിവച്ചു.അച്ഛനോട് അവൻ പറഞ്ഞു,"അച്ഛനറിയാമോ ഞാനൊരു മാലാഖയുടെ മകനാണ്".ആ വാക്കുകൾ കേട്ട് അച്ഛൻെറ കണ്ണുകൾ നിറഞ്ഞു, തെല്ലഭിമാനത്തോടെ അവനെ കെട്ടിപ്പിടിച്ചു....അപ്പോഴും ഉണ്ണിക്കുട്ടൻെറ അമ്മ ആശുപത്രിയിൽ കുറേപേർക്ക് സാന്തനം നൽകി ഓടിനടക്കുന്നുണ്ടായിരുന്നു.

ഗൗരി ശങ്കരി ബി എസ്
6 c ഡി വി എച് എസ് എസ് തലവൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ