ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കഠിനക്ഷാമം വരികയായി എവിടെയാണിതിനൊരു അന്ത്യമേ? കത്തിജ്വലിച്ച ശിഖരമേ പൂക്കുമോ നിൻ തലമുറ എവിടെ മാഞ്ഞു നിൻ ഉറവകൾ? തീക്കനലായി മാറുന്നു നിൻ പുതു ജന്മം മാനമേ നിൻ മിഴികൾ പൂണ്ടുന്ന നിമിഷങ്ങൾ ഭൂമിയെങ്ങു മായുന്നു കൊല്ലുമോ ഭൂമിയേ ഈ മനുഷ്യവർഗ്ഗങ്ങൾ കർഷകൻ വേർപ്പുകൾ തുടഞ്ഞുപോയത് എവിടെയോ? ഒരു മരം നടാം നമുക്ക് ജീവന്റെ തുടിപ്പിനായി കൈക്കൾ കോർത്തു മിഴികൾ തുറന്നു മണ്ണിലേക്ക് ഇറങ്ങിടാം ഒരു പുതിയ ഭൂമിയെ വാർത്തെടുക്കാം നമുക്കിനി.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത