08:33, 8 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണ
കോറോണ മെല്ലെമെല്ലെ അരിച്ചിറങ്ങി. അരൂപിയായ അവൾ വളർന്നു പന്തലിക്കാൻ ദേഹങ്ങൾ തേടി. വിടരും മുമ്പേ ചവിട്ടിയരക്കപ്പെട്ട അനേകം ആത്മാക്കളുടെ നോവും പേറി ഗ്രാമങ്ങളെയും പട്ടണങ്ങളെയും മഹാ നഗരങ്ങളെയും നരകം ആക്കികൊണ്ട് അവൾ പടർന്നിറങ്ങി. ആകാശത്തോളം വളർന്ന മനുഷ്യന്റെ അഹം ഭാവത്തിനും മുകളിൽ അവൾ അമർന്നിരുന്നു. ഒരിറ്റു ശ്വാസത്തിനായി പിടയുന്ന മനുഷ്യന്റെ വേദന അവൻ അറിഞ്ഞു. ഒരു സൂക്ഷ്മാണു വിനേക്കാളും എത്രയോ ചെറുതാണെന്ന് താനറിഞ്ഞു. കൊറോണ മെല്ലെമെല്ലെ അരിച്ചിറങ്ങി, തെങ്ങോലകൾ താളം പിടിക്കുന്ന നാട്ടിലൂടെ വിരൽതുമ്പിലേക്ക് അപ്പൂപ്പൻ താടി പോലെ ഒഴുകി നടക്കാൻ അവൾ കൊതിച്ചു. വിരൽ തുമ്പിൽ നിന്നും സോപ്പുകുമിളകൾ കൊപ്പം അവളുടെ ജീവനും, പൊട്ടിയ അടർന്ന ആളനക്കമില്ലാത്ത തെരുവുകളും അവളെ നിരാശപ്പെടുത്തി. വെയിലും മഴയും തളർത്താതെ കാക്കി ഉടുപ്പിട്ട കാവൽക്കാർക്കുമുന്നിൽ അവളുടെ കാലിടറി. വെള്ളയുടുപ്പിട്ട ഭൂമിയിലെ മാലാഖ മാരെ കണ്ട അവൾ ഒരടി പിറകോട്ട് മാറി ഒരു കുടക്കീഴിൽ ഏത് പ്രളയത്തെയും നേരിടുന്ന മാവേലി നാടിന്റെ കരളുറപ്പ്, അവൾ മെല്ലെ മെല്ലെ നടന്നു, കുനിഞ്ഞ ശിരസ്സുമായി.........