വാർദ്ധക്യത്തിൻ നീറ്റിൻ പിടയുന്നു
മാതാപിതാക്കൾ തൻ ഹൃദയം
അമ്പലനടയിൽ തെരുവോരങ്ങളിൽ
കനിവും തേടി നിനവുതേടി
അലയുന്നൊരു നയനങ്ങൾ
കേൾക്കുന്നില്ലേ നിങ്ങളാ ആർത്തനാദം
ഓർക്കുക നിങ്ങൾക്കുമുണ്ടാമിതിൽ
പതിന്മടങ്ങാം വാർദ്ധക്യ വേദന
കൊടുത്താൽ കിട്ടും കൊടുക്കുന്നതിൽ
പതിൻമടങ്ങായി
ഊന്നുവടിയായി തീരേണ്ട മക്കൾ
മരുമക്കൾ ,പേരക്കിടാങ്ങൾ നിക്ഷേപിക്കുന്നു
സൗകര്യപൂർവ്വം വൃദ്ധമാതാപിതാക്കളെ
വഴിയോരങ്ങളിൽ
അനുഭവത്തിന്റെ ,അറിവിന്റെ
ഭാണ്ഡങ്ങളും പേറി ജീവിക്കുന്നൊരീ
.
തങ്കക്കുടങ്ങളെ വീടിൻ വിളക്കായി
ഐശ്വര്യത്തിൻ നിറകുടങ്ങളായ
പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്നോരമ്മ
ചോദിക്കുന്നു നിങ്ങൾ കണ്ടുവോ
എൻ മക്കളെ അർച്ചനകഴിപ്പാനായി
ഈശ്വരനെ ഭജിപ്പാനായി
വന്നു ഞാനെൻ ബന്ധുജനങ്ങളോടൊപ്പം
കണ്ടിലും പിന്നെയെൻ മക്കളെ
കണ്ടുവോ നിങ്ങളെൻ ബന്ധുക്കളെ
ഈ ചോദ്യം ..... ഉത്തരം കിട്ടാത്തൊരീ
ചോദ്യം വന്നു തുളയ്ക്കുന്നു
കേരളത്തിന്റെ ഒത്ത വിരിമാറിൽ
സാങ്കേതിക പരിശോധന - Santhosh.k തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം