22:30, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsnallalamwiki(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പുതിയൊരു ലോകം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു മാരി തൻ തീഷ്ണതയിൽ
ഉരുകുന്ന മനസുകൾ
അത്യുഷ്ണത്തിന്റെ തീഷ്ണതയും
അകത്തളങ്ങളിൽ ചടഞ്ഞു കൂടി
ഉറക്കവും ചിന്തയും കളി ചിരിയും
പ്രകൃതിയെ ശുദ്ധമാക്കിയ ദൈവിക വികൃതി
എല്ലാ അനാചാരങ്ങളുടെയും അറുതിയും
ആചാരങ്ങൾ പോലും അന്യമാക്കപ്പെട്ടു
ഇങ്ങനെയും നമുക്ക് ജീവിക്കാം
കാരണങ്ങൾ അറിയാതെ മരണപ്പെടുന്നവർ
അവരുടെ ആത്മാക്കളിൽ ഉതിർത്ത വൈറസ്
ലോകമാകെ പടർന്നപ്പോൾ പകച്ചുപോയി നാം
നന്മകളിലേക്ക് തിരിച്ചു പോകാം
പുതിയൊരു ലോകം നമുക്കായ് ജനിച്ചു
നന്മകൾ ഉണ്ടായിരിക്കട്ടെ എന്നും .......
ആയിഷ റസ്വിൻ
9 A ജി എച്ച് എസ് നല്ലളം ഫറോക്ക് ഉപജില്ല കോഴിക്കോട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത