ജി.എച്ച്.എസ്. നല്ലളം/അക്ഷരവൃക്ഷം/പുതിയൊരു ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
പുതിയൊരു ലോകം

ഒരു മാരി തൻ തീഷ്ണതയിൽ
ഉരുകുന്ന മനസുകൾ
അത്യുഷ്ണത്തിന്റെ തീഷ്ണതയും
അകത്തളങ്ങളിൽ ചടഞ്ഞു കൂടി
ഉറക്കവും ചിന്തയും കളി ചിരിയും

പ്രകൃതിയെ ശുദ്ധമാക്കിയ ദൈവിക വികൃതി
എല്ലാ അനാചാരങ്ങളുടെയും അറുതിയും
ആചാരങ്ങൾ പോലും അന്യമാക്കപ്പെട്ടു
ഇങ്ങനെയും നമുക്ക് ജീവിക്കാം

കാരണങ്ങൾ അറിയാതെ മരണപ്പെടുന്നവർ
അവരുടെ ആത്മാക്കളിൽ ഉതിർത്ത വൈറസ്
ലോകമാകെ പടർന്നപ്പോൾ പകച്ചുപോയി നാം
നന്മകളിലേക്ക് തിരിച്ചു പോകാം
പുതിയൊരു ലോകം നമുക്കായ് ജനിച്ചു
നന്മകൾ ഉണ്ടായിരിക്കട്ടെ എന്നും .......

ആയിഷ റസ്വിൻ
9 A ജി എച്ച് എസ് നല്ലളം
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത