ഉച്ചനേരത്തെ കൊച്ചു മയക്കത്തിൽ പിച്ചവച്ചെത്തിയ കാർമുകിലെ തല്ലിച്ചിതറു ചില്ല കണക്കെയെൻ മുന്നിലുന്മാദിയായ് നീ പൊഴിഞ്ഞു തൈമാവിലെ പൂത്ത ചില്ലകളും ആടുന്ന കൈതോല കൂട്ടങ്ങളും വെയിലിൽ മയങ്ങും വയൽ പൂക്കളും മെയ്യിലണിഞ്ഞു, കുളിർ മഴയെ മഴയൊരു ഗീതകമായിടുന്നെൻ മനമൊരു മയിലായ് ആടിടുന്നു :.....