മഴ

ഉച്ചനേരത്തെ കൊച്ചു മയക്കത്തിൽ
പിച്ചവച്ചെത്തിയ കാർമുകിലെ
തല്ലിച്ചിതറു ചില്ല
കണക്കെയെൻ
മുന്നിലുന്മാദിയായ് നീ
പൊഴിഞ്ഞു
തൈമാവിലെ പൂത്ത ചില്ലകളും
ആടുന്ന കൈതോല കൂട്ടങ്ങളും
വെയിലിൽ മയങ്ങും വയൽ പൂക്കളും
മെയ്യിലണിഞ്ഞു, കുളിർ മഴയെ
മഴയൊരു ഗീതകമായിടുന്നെൻ
മനമൊരു മയിലായ് ആടിടുന്നു :.....
 



നിരഞ്ജൻ വി
6 G ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത