മെഴുകുതിരിയിലുയരുന്ന ചെറു നിഴൽ വെളിച്ചമേ പ്രതീക്ഷതൻ വരവിനായ് കാത്തുനിൽപ്പ്തെന്ത് നീ അരുതരുത് പോകരുത് ഈ കാറ്റിലും മഴയിലും എന്റെ കിടാങ്ങൾ ഉറങ്ങുകയായ് ഒരിറ്റുപറ്റവർക്കായി കൊടുക്കണം ചോരുന്ന വീടിന്നടുക്കളയിൽ സന്ധ്യയിൽ നിനച്ചിരിക്കാതെ വന്നൊരു കെങ്കേമനായ ഇടിമഴയിൽ മറ്റെന്തോ സംഭവിക്കാൻ തുടങ്ങുന്നു എന്നൊരു ചിന്ത മനതാരിലെങ്ങും കെട്ടിപ്പിടിച്ചു കിടന്നിട്ടുന്നു പാവങ്ങൾ പൈതലുകൾ കിടക്കകളിൽ.