മധുവീട്

ശർക്കര കൊണ്ടൊരു വീട്
മുന്നിൽ നിറയെ ഈച്ച
പഞ്ചാരത്തടി ചുമര്
ചുമരിൽ ചൊണനുറുമ്പ്
മുകളിൽ മഞ്ഞ ജിലേബി
കാക്കകൾ ചീരണി വിതരി
ചന്തം കൂട്ടാൻ ചുകപ്പ് ജിലേബി മുറ്റം നിറയെ വിതറി
കിണറിൽ തേനും പാലും
മധുരം കിനിയും വീട്
ശർക്കര വീടെന്തു രസം !!!
 


റിഷിൻഷാദ്
3 B എ.എം.എൽ.പി.സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത