ശർക്കര കൊണ്ടൊരു വീട് മുന്നിൽ നിറയെ ഈച്ച പഞ്ചാരത്തടി ചുമര് ചുമരിൽ ചൊണനുറുമ്പ് മുകളിൽ മഞ്ഞ ജിലേബി കാക്കകൾ ചീരണി വിതരി ചന്തം കൂട്ടാൻ ചുകപ്പ് ജിലേബി മുറ്റം നിറയെ വിതറി കിണറിൽ തേനും പാലും മധുരം കിനിയും വീട് ശർക്കര വീടെന്തു രസം !!!
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത