ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/ലോകം കണ്ട മഹാമാരി

21:20, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകം കണ്ട മഹാമാരി

പ്രിയപ്പെട്ട കൂട്ടുകാരെ, എല്ലാവരും കോവിഡ്-19 എന്ന മഹാമാരിയെ കുറിച്ച് കേട്ടിരിക്കുന്നു അല്ലേ. ഇന്നു ലോകം നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ രോഗമാണ് കോവിഡ് -19.കൊറോണ എന്ന വൈറസ് ഉണ്ടാക്കുന്ന രോഗമാണ് ഇത്. കൊലയാളി വൈറസ് എന്ന് ഇതിനെ വിശേഷിപ്പിക്കുന്നു.-19 എന്നത്, 2019 ൽ ഈ രോഗം കണ്ടെത്തിയതിനാൽ ആണ്.

ലക്ഷകണക്കിന് ആളുകൾ  ഈ രോഗം കാരണം മരിച്ചു വീഴുന്നു. 

അതുപോലെ തന്നെ അനേകം പേരും ചികിത്സയിലും ഉണ്ട്, മരണത്തോട് മല്ലടിച്ചുകൊണ്ട്. ചൈനയിലെ വുഹാനിൽ നിന്നും വന്ന ഈ വൈറസ്, ഇന്നു ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്നു. കാട്ടിലെ മൃഗങ്ങളിൽ നിന്നും വന്ന ഈ വൈറസ്, ഒരു മനുഷ്യനിൽ നിന്നും മറ്റൊരു മനുഷ്യനിലേക്ക് പകരുന്നു. മനുഷ്യ ശരീരത്തിന്റെ ഉള്ളിലേക്കു ഈ വൈറസ് കടന്നു കഴിഞ്ഞാൽ അയാൾ രോഗിയായി മാറുന്നു. നമ്മുടെ സ്കൂളുകൾ നേരത്തെ അടച്ചത് ഈ രോഗം പകരാതിരിക്കാൻ വേണ്ടിയാണ്. മരുന്ന് കണ്ടുപിടിക്കാത്ത ഈ രോഗത്തിന് നാം ചെയ്യേണ്ടത് അതു വരാതിരിക്കാനുള്ള വഴിയാണ്. അതിനായി നാം ശുചിത്വം ശീലമാക്കണം. എപ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം. കഴിയുന്നതും വീടുകളിൽ തന്നെ ഇരിക്കണം. പുറത്തു പോവേണ്ടി വരികയാണെങ്കിൽ സാനിറ്റസെർ കൈകൾ നന്നായി തേച്ചുപിടിപ്പിക്കണം. ആളുകൾ കൂടുന്ന പരിപാടികളിൽ പങ്കെടുക്കരുത്. തുമ്മുമ്പോഴും, ചുമക്കുമ്പോഴും ടവ്വലോ, ടിഷ്യയു പേപ്പറോ ഉപയോഗിച്ച് മുഖം മറക്കണം.. ഭയമല്ല വേണ്ടത്, ജാഗ്രതയാണ് വേണ്ടത്.


ഹിബ നസ്രിൻപാറപ്പുറത്ത്‌
3ബി ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം