ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/കൊറോണ കവിത

21:19, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കവിത

രാവിലത്തെ ചായ കഴിഞ്ഞ്‌
ടിവി കണ്ടിരിക്കുമ്പോൾ
 അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ വിളിച്ചുണർത്തി ചൂടുചായ കൊടുക്കുമെന്നും
ഉച്ചയൂണു കഴിഞ്ഞ്
രണ്ടുപേരും എന്നും
മയങ്ങുമെന്നും
 പറമ്പിൽ.....
 ഒരു തൊട്ടാവാടി പൂക്കളുണ്ടെന്നും
വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ
സിറ്റൗട്ടിലെ കസേരയോട്
കുശലം പറയാൻ
അഞ്ചുമണിയുടെ വെയിൽ
ഊണു മേശപ്പുറത്ത്
വിരിയിടുമെന്നും ......
ഇന്നലെ വന്ന കൊറോണയാണ് കാട്ടിത്തന്നത്
 

അവിനാശ്
3A ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത