അമ്മിഞ്ഞപ്പാലിൻമാധുര്യത്തോടെ മിഴികൾ
തിരിച്ചറിഞ്ഞ സത്യമാണമ്മ
ജീവിത പാഠത്തിൽ ഓരോ വ
രികളും
വിയർപ്പിൻ മഷിയായ് കുറിച്ചിടുമ്പോഴും
വേദന നൽകാതെ പുഞ്ചിരി തൂകുന്ന
ജീവിത മാർഗ്ഗം തന്നെയാണമ്മ
സ്നേഹിച്ചാലാണെനിക്ക് മതിയാവുക
അമ്മയാണെൻ്റെ ജീവിതമാർഗ്ഗവും
അമ്മതൻ ശാസനയാണെൻ്റെ നൻമയുo
അമ്മ തൻ ചുംബനങ്ങളിലൂടെ ന്നെ
മാതൃ സ്നേഹത്തിൻ അമൃതൂട്ടിക്കുകയല്ലോ
ആദിവ്യ സ്നേഹത്തിനുത്തരമാണ്
നാവിൽ തുളുമ്പിയ ഈ രണ്ടക്ഷരം
നിൻ സ്നേഹമാവോളം ആസ്വദിച്ച്
ഈ മണ്ണിൽ ഞാനങ്ങ് അലിഞ്ഞു ചേരും -