സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ കരുതൽ

17:16, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43027 (സംവാദം | സംഭാവനകൾ) (സൃഷ്ടി കഥ)
കരുതൽ
വിമാനത്താവളത്തിൽ നിന്നും ഒരു 43 കാരി ഇറങ്ങി വരുന്നു അവരുടെ പേര് രോഹിണി . അവർ തന്റെ കൂടെ വന്ന ആളുടെ നമ്പർ വാങ്ങുന്നു. അതിനു ശേഷം അവർ കണ്ടത് ഒരു ജീവനക്കാരൻ താൻ ഉപയോഗിച്ച ട്രോളി ഗ്ലൗസ് ഇല്ലാതെ തള്ളികൊണ്ട് പോകുന്നു, അവർ അയാളുടെ ഫോട്ടോ എടുത്തു. അതിനുശേഷം അവർ ഒരു വണ്ടിയിൽ കയറി ആ ഡ്രൈവർനോട് അവർ വണ്ടി നമ്പറും അയാളുടെ പേരും ചോദിച്ചു, അതിനുശേഷം അവർ ഒരു കരിക്ക് കുടിക്കാനായി ഒരു കടയിൽ പോയി ആ കടക്കാരന്റെ ഫോട്ടോ അവർ എടുത്തു, അവർ ആ മനുഷ്യന് സെന്സിറ്റീസെർ നൽകി, അടുത്തതു രോഹിണി ദിശയിൽ വിളിച്ചു, താൻ ഇറ്റലി ഇൽ നിന്നും വന്നതാണെന്നും, തനിക്കു രോഗലക്ഷണം ഇല്ലാത്തതിനാൽ താൻ വീട്ടിൽ പോവുകയാണ് താൻ വീട്ടിൽ  ഐസൊലേഷൻനിൽ കഴിയാം എന്ന്  അവർ പറഞ്ഞു. ദിശയിലെ അധികൃതർ അവർക്ക് നിർദേശങ്ങൾ നൽകി. രോഹിണി അടുത്തതു സ്വന്തം വീട്ടിൽ വിളിച്ചു അച്ഛൻ ആണ് ഫോൺ എടുത്തതു അവർ പറഞ്ഞു തനിക്കായി വീട്ടിൽ ഒരു മുറി വേണം, അവിടെ ആവശശ്യം    ഉള്ള സാധനങ്ങൾ മാത്രം മതി എന്നും രോഹിണി പറഞ്ഞു. അവർ അച്ഛനോട് പറഞ്ഞു  നമ്മൾ തമ്മിൽ കണ്ടിട്ട് 3 വർഷം  ആയില്ലേ ഇനി ഒരു 14 ദിവസം കൂടി അതങ്ങനെ തന്നെ  നടക്കട്ടെ എന്നും അവർ പറഞ്ഞു എന്നെ കാണാൻ ആരും വരണ്ട  എന്നും രോഹിണി ആവശ്യപ്പെട്ടു തന്റെ കൂട്ടുകാർ അവിടെ വരില്ല എന്നും അവർ അച്ഛനോട് ഉറപ്പ് നൽകി  എന്നിട്ട് അവർ ഫോൺ വച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവർ തന്റെ വീട്ടിൽ എത്തി ആ ഡ്രൈവർ രോഹിണിയോടു ചോദിച്ചു ഇത്രെയും കരുതലിന്റെ ആവശ്യം ഉണ്ടോ മാഡം എന്ന്   അതിനു അവർ പറഞ്ഞ മറുപടി ഇങ്ങനെ ആണ്  "താൻ എടുക്കുന്ന ഈ കരുതൽ തനിക്കു വേണ്ടി  മാത്രം അല്ല ഈ സമൂഹത്തിനുംകൂടി ആണ് എന്ന് " 
         സാമൂഹ്യ ആരോഗ്യത്തിനു വേണ്ടി 14 ദിവസം സ്വയം ഭയക്കാതെ ആരേയും ഭയപ്പെടുത്തത്തെ നമ്മൾ അതിജീവിക്കും ഈ വൈറസിനെ കോവിഡ് എന്നാ മഹാമാരിയേ.


അഞ്ജന ബിജു
12 C സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ