16:59, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19601(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അയ്യോ വേണ്ട ! <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തമ്മ പെണ്ണിനെ താലികെട്ടാൻ
കോങ്കണ്ണൻ കാക്ക വിരുന്നു വന്നു
മാവിൻ കൊമ്പിലിരുന്നു കാക്ക
ചാഞ്ഞും ചരിഞ്ഞുമോളിഞ്ഞു നോക്കി
തത്തമ്മ കണ്ട് മുഖം തിരിച്ചു
എന്തൊരു കോങ്കണ്ണനെന്നു ചൊല്ലി.
കാക്ക കരഞ്ഞു പറന്നു പോയി-
മാവതുകണ്ടു ചിരിച്ചു പോയി !