എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/അതിജീവിക്കാം...

15:25, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കാം...

കൈകോർക്കാൻ പറ്റില്ല നമുക്ക്
എന്നാൽ മനസ് കൊണ്ട് നാം
ഐക്യദാർഢ്യം പ്രഖ്യാപിക്കണം
അകലം പാലിക്കാം നമുക്ക്
ആൾക്കൂട്ടം ഒഴിവാക്കാം
ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാം
ആരോഗ്യം നേടാം നമുക്ക് നമ്മിലൂടെ
അംഗീകരിക്കുക ഈ ചെറിയ തടവുകളെ
നമ്മുടെ നിയമ വ്യവസ്ഥകളെ
ഓർക്കുക കൊറോണയ്ക്ക് മുൻപും
ഇന്നുമുള്ള മനുഷ്യനെക്കുറിച്ച്
ഞങ്ങളെ തളർത്താൻ കഴിയില്ല
പ്രളയവും നിപ്പയും അതിജീവിച്ച
ജനതയാണ് ഞങ്ങൾ
ഈ അവസ്ഥയും മാറും
നാം ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ
ഒരു പ്രതിസന്ധിക്കും നമ്മെ കീഴടക്കാൻ
കഴിയുമെന്ന് കരുതണ്ട
ഭയമല്ല ജാഗ്രതയാണ് ആവശ്യം
അതിജീവിക്കാം ഈ മഹാമാരിയെ
നമുക്കൊന്നായ്...

നബീസത്തുൽ മിസിരിയ എച്ച്.എസ്
3 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത