ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

14:45, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

ആധുനീകതയിലേക്ക് വളർന്ന മനുഷ്യൻ ആർക്കും പിടിച്ചടക്കാനാവാത്ത അത്ര ഉയരങ്ങളിലേത്തിയെങ്കിലും മനുഷ്യരാശിയുടെ മുന്നേറ്റത്തെ മാറ്റിമറിക്കുവാൻ ശേഷിയുള്ള മാരക വിപത്താണ് രോഗങ്ങൾ.ഇങ്ങനെയുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ മനുഷ്യ ശരീരത്തെ പ്രാപ്തമാക്കുന്ന ഘടകമാണ് രോഗപ്രതിരോധ ശേഷി.
ബാക്റ്റീരിയ, വൈറസുകൾ, പൂപ്പൽ, പരാദജീവികൾ എന്നിവയടങ്ങുന്ന രോഗാണുവൃന്ദം, വിഷത്വമുള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കൾ, അർബുദങ്ങൾ തുടങ്ങിയ ബാഹ്യവും ആന്തരികവുമായ ദ്രോഹങ്ങളെ ചെറുക്കുന്നതിലേക്കായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും ആകെത്തുകയിൽ പറയുന്ന പേരാണ് രോഗപ്രതിരോധ വ്യവസ്ഥ അഥവാ പ്രതിരോധവ്യവസ്ഥ എന്നത്. പ്രതിരോധവ്യൂഹത്തെയും അതിനുണ്ടാകുന്ന രോഗങ്ങളെയും പറ്റി പഠിക്കുന്ന ശാഖയാണ് ഇമ്മ്യൂണോളജി.
രോഗപ്രതിരോധശേഷി മാത്രമല്ല രോഗങ്ങളെ പ്രതിരോധിക്കുവാൻ മനുഷ്യനെ സഹായിക്കുന്നത്. മനുഷ്യ പ്രവത്തികൾക്കോണ്ടും രോഗങ്ങളെ പ്രതിരോധിക്കാം. ഇതിന് താഴെ പറയുന്ന കാര്യങ്ങൾ ആവിശ്യമാണ്.
1.പരിസര ശുചിത്വം
2.വ്യക്തി ശുചിത്വം
3. നല്ല ഭക്ഷണ ശീലം
4.വ്യായാമം
5.മാനസിക ഉല്ലാസം നൽകുന്ന പ്രവർത്തികൾ
വാക്സിനേഷൻ
വൈറസ് രോഗങ്ങൾ മാനവരാശിക്ക് എന്നും വെല്ലുവിളിയാണ്. പല വൈറസ് രോഗങ്ങളും മരുന്നുകളിലൂടെ അതിജീവിക്കാൻ സാധിക്കാത്തതാണ് ഒരു നിശ്ചിത രോഗത്തിനെതിരേ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ജീവക്കൂട്ടിനെയാണ് വാക്സിൻ എന്നു പറയുന്നത്. രോഗാണുക്കളെ നശിപ്പിക്കാൻ രോഗാണുക്കളെ തന്നെ ഉപയോഗിക്കുക എന്നതാണ് വാക്സിനേഷന്റെ തത്ത്വം.രോഗാണുക്കൾക്കെതിരെ പ്രവർത്തിക്കാൻ ശ്വേത രക്താണുക്കളെ നേരത്തെ സജ്ജമാക്കുകയാണ് വാക്സിനേഷനിൽ ചെയ്യുന്നത്. കോറോണാ പോലുള്ള രോഗങ്ങൾ ഏതു നിമിഷവും എത്താം.അതിനാൽ ഈ വിഷയത്തിൽ ഒട്ടനവധി പരീക്ഷണങ്ങൾ ലോകത്തിന്റെ പലഭാഗത്തും നടക്കുന്നുണ്ട്. ഇത് മന്ഷ്യരാശിക്ക് പ്രതീക്ഷ നൽകുന്നു


രോഹിത്ത് കുര്യാക്കോ സാജു
9 എ ഹോളിഗോസ്റ്റ് ബോയ്സ് ഹൈസ്ക്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം