ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/അക്ഷരവൃക്ഷം/കൊറോണായിലൂടെ ഒരു എത്തിനോട്ടം

14:40, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണായിലൂടെ ഒരു എത്തിനോട്ടം

അവധിക്കാലങ്ങളിൽ മനസ്സിൽ കളികളല്ലാതെ മറ്റൊന്നുമില്ലായിരുന്നു. പരീക്ഷകൾ കഴിഞ്ഞുള്ള സകലതും മറന്നുള്ള ഒത്തുചേരലും കളികളും. രാവിലെ തുടങ്ങി പാടത്തും തോട്ടിലും പിന്നെ തൊടിയിലുമായി കറക്കം ..... നേരത്തു ഭക്ഷണം നൽകുന്നതിനായി അമ്മയുടെ ഉറക്കെയുള്ള വിളി......വൈകുന്നേരമാകുമ്പോൾ തോട്ടിൽ ചാടിയുള്ള കുളി.......

എന്നാൽ ഇന്ന് സ്ഥിതി ആകെ മാറിയിരിക്കുന്നു......പരീക്ഷകൾ പാതി വഴി മുടങ്ങി...കറക്കം വീട്ടിനുള്ളിൽ മുറിയിൽ നിന്നും തിണ്ണയിലേയ്ക്കും പിന്നെ അടുക്കളവഴി വീണ്ടും മുറിയിലേയ്ക്കും..... മനസ്സില്ലാമനസ്സോടെ കോറോണ കാലത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് വീട്ടിലിരിക്കുകയാണ്. അവധിക്കാലങ്ങളിലെ മധുരംകിനിയുന്ന ഓർമകളാണ് മനസ്സിൽ. എന്നാൽ നമ്മോട് വീട്ടിൽ തന്നെ കഴിയണമെന്നുള്ള നിർദ്ദേശം പരമാവധി രോഗത്തിൽനിന്ന് അകന്ന് നിൽക്കാനാണ് . അതിനായി ഈ മഹാമാരി തരണം ചെയ്യുന്നതിനായി ആരോഗ്യപ്രവർത്തകരും ഗവൺമെന്റും നൽകുന്ന നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കാം. ഇങ്ങനെ കോറോണ എന്ന ഭീകരവിപത്തിനെ തരണം ചെയ്യുവാൻ നമുക്ക് സാധിക്കും. കൊറോണയെ ചെറുക്കുന്നതിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. കൊറോണക്കെതിരെ പ്രവർത്തിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ പോലീസുകാർ മറ്റുള്ള എല്ലാവരെയും നന്ദിയോടെ ഓർക്കാം.


ജിതിൻ ജോൺ
8 ബി ഹോളിഗോസ്റ്റ് ബോയ്സ് ഹൈസ്ക്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം