എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/പ്രത്യാശ

14:30, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47234 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രത്യാശ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രത്യാശ


അവധിക്കാലവും ആഘോഷങ്ങളുമില്ലാതെ
കുട്ടികളെല്ലാം ‍ദുഖത്തിൽ
പരീക്ഷകൾ മുഴുവൻ കഴിയാതെ
അധ്യാപകരും വിഷമത്തിൽ
ലോകത്തിന്റെ ഗതി മാറ്റീടാൻ
വന്നൂ വൈറസ് മാനവരിൽ
ലോക്ക്ഡൗണുകളും കർഫ്യുവും
കാലത്തിന്റെ ഗതി മാറ്റുന്നു
ആയിരമായിരം ജീവനുകൾ
പൊലിഞ്ഞിടുന്നു ലോകത്ത്
മനുഷ്യകുലത്തിന് നൽകുന്നു
തിരിച്ചറിവിന്റെ കരുതലുകൾ
മാനവരിൽ പ്രത്യാശ
നമുക്കൊരുമിച്ച് പ്രയത്നിക്കാം
നല്ലൊരു പ്രഭാതം വിരിഞ്ഞീടാൻ

മുഹമ്മദ് നാജിൽ. പി.പി
5 C മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത