ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ രോഗ പ്രതിരോധം

13:29, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50032 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തിലൂടെ രോഗ പ്രതിരോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വത്തിലൂടെ രോഗ പ്രതിരോധം

അസുഖം വന്നതിന്ശേഷം ചികിത്സനടത്തുന്നതിനെ ക്കാൾ നല്ലത് അസുഖം വരാതെ നോക്കുന്നതല്ലേ.... ഇത് പലപ്പോഴും നാം കേൾക്കുന്ന ഒന്നാണ്. എന്നാൽ എങ്ങനെ. രോഗം വരാതെ ശ്രദ്ധിക്കാം.. ഏത് രൂപത്തിൽ നമുക്ക് രോഗ ത്തെ ചെറുത്ത് നിൽക്കാം. ശരീരത്തിൽ പടരാനിരി ക്കുന്ന മാറാരോഗങ്ങളെ എങ്ങനെ അകറ്റാൻകഴിയും. ഇതിനെ കുറിച്ചേല്ലാം നമ്മൾ സ്വയം ചിന്തിച്ചാൽ മനസിലാക്കാൻകഴിയും.

ആദ്യം നാം സ്വന്തംശരീരത്തെ കുറിച്ച് മനസ്സിലാക്കണം. നമ്മുടെ ശരീരത്തിനകത്തു ളള നാടിനരമ്പുകളും പേശികളുടെയും മറ്റു ആന്തരീ കഅവയവങ്ങളുടെയും പ്രവർത്തനം അത്ഭുതാവഹ മാണ്. ഇതിനെ കുറിച്ചുളള അറിവ് നമുക്ക് പല വഴിയിലൂ ടെ കിട്ടുന്നുണ്ട്.

എന്തെല്ലാം കഴിക്കണം, കഴിക്കരുത്, എങ്ങനെ കഴിക്കണം ഇങ്ങനെ ആരോഗ്യത്തിന്റെ വലിയ ഒരു പങ്ക് ഭക്ഷണശൈലിയിലാണ് നിലകൊള്ളുന്നത്. ആരോഗ്യസംരക്ഷണം, ശു ചിത്വം എന്നത് മറ്റൊരു അഭി വാജ്യഘടകമാണ്.

മറ്റൊരു ഘടകമാണ് പ്രതിരോധം. അസുഖം വരുമ്പോൾ മാത്രം ശ്രദ്ധിക്കേണ്ട ഒന്നല്ല പ്രതിരോധം. ഇത് നമുക്ക് നേടാൻസാധിക്കുന്നത് ചിട്ടയായ ജീവിതശൈലിയി ലൂടെയും വ്യായാമത്തിലൂടെ യാണ്.

പ്രതിരോധം നേടാൻ സഹായി ക്കുന്ന ഒന്നാണ് ശുദ്ധവായു. ഈ ശുദ്ധവായുവിന്റെ ഉറവിടം പ്രകൃതിയാണ്. എന്നാൽ ഇത് നാം പലപ്പോഴും മറക്കുക യാണ്.

അവസാനിപ്പിക്കുപ്രകൃതി യോടുള്ള ഈ ക്രൂരത. ആരോഗ്യമുള്ള ഒരു തലമുറ യെ വാർത്തെടുക്കാം.....

ഫാത്തിമ സോനു. കെ
8C ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം