വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/പ്രണയത്തിന്റെ വില

11:38, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രണയത്തിന്റെ വില
                                   മനുഷ്യർ ജീവിക്കാൻ ആയി പ്രകൃതിയെ നശിപ്പിക്കുന്ന കാലം ഇതൊന്നും അറിയാതെ പ്രണയിക്കുക ആയിരുന്നു നിപ എന്ന പെൺകുട്ടിയും കൊറൊണ എന്ന ആൺകുട്ടിയും. ഇവർ വളർന്നു വലുതായപ്പോൾ  മനുഷ്യർ ജീവിക്കാൻ പ്രകൃതിയെ നശിപ്പിക്കുന്ന പോലെ ഇവർക്ക് ജീവിക്കാൻ മനുഷ്യരുടെ ജീവിതം നശിപ്പിക്കണമായിരുന്നു. എന്നാൽ ഒരു സമയം ഒരാൾക്ക് മാത്രമേ മനുഷ്യരുടെ ശരീരത്തിൽ പ്രവേശിക്കാനാവൂ എന്നതാണ് വൈറസിന്റെ  നിയമം. അതുകൊണ്ട് നിപ കൊറൊണയോട് നീ ആദ്യം പൊക്കോ എന്ന് പറഞ്ഞു. എന്നാൽ കൊറൊണക്ക് തന്റെ കാമുകിയെ വളെരെ ഇഷ്ടം ആയിരുന്നു. അത് കൊണ്ട് നിപയോട് ആദ്യം പോകാൻ കൊറൊണ പറഞ്ഞു. അങ്ങനെ നിപ പോകാൻ തയാർ ആയി. പോകുന്നതിനു മുമ്പ് നിപ കൊറൊണയോട് പറഞ്ഞു. "നിനക്ക് ഏറ്റവും  നന്നായി യോജിക്കുന്ന പേര് കോവിഡ്-19ആണ്. ഞാൻ പോകട്ടെ പിന്നെ കാണാം." ഇത്രയും പറഞ്ഞു രണ്ടുപേരും വളരെ ദുഃഖത്തിൽ പിരിഞ്ഞു. എന്നാൽ മനുഷ്യർ ഇവരുടെ പ്രണയം കണ്ടില്ല. നിപിയെ അവർ നശിപ്പിച്ചു. ഇത് കൊറൊണ ഒരുപാട് നാളുകൾക്ക് ശേഷം ആണ് അറിഞ്ഞത്. അവന് ഇത് സഹിക്കാൻ കഴിഞ്ഞില്ല. പിന്നെ മനുഷ്യരോട് പ്രതികാരം ചെയ്യാൻ കൊറൊണ പുറപ്പെട്ടു. ഈ യാത്രയിൽ അവൻ തന്റെ പേര് മാറ്റി. നിപക്ക് ഇഷ്ടം ആയിരുന്ന കോവിഡ്-19തന്നെ തന്റെ പേര് ആയി സ്വീകരിച്ചു. 
                                  ഇപ്പോൾ തന്റെ പ്രിയതമയുടെ  ജീവന് പകരം ആയിരക്കണക്കിന് ആളുകളുടെ ജീവൻ എടുത്ത് കഴിഞ്ഞു. ഇതുവരെ കൊറൊണയുടെ ദേഷ്യം അടങ്ങിയിട്ടില്ല. മനുഷ്യർക്ക് ചെയ്യാൻ കഴിയുന്നത് ഇത്ര മാത്രം, ഒന്നുകിൽ നിപയെ അതിനു തിരിച്ചു കൊടുക്കണം, അല്ലെങ്കിൽ അതിന്റെ ദേഷ്യം അടങ്ങുനത് വരെ കാത്തിരിക്കണം, അതും അല്ലെങ്കിൽ നിപയെ നശിപ്പിച്ച പോലെ കൊറൊണയെയും നശിപ്പിക്കണം. പക്ഷെ, ഇനി കൊറൊണയെ നശിപ്പിച്ചു എന്ന് പറഞ്ഞു വേറെ ആരെങ്കിലും പ്രതികാരം ചെയ്യാൻ വരുമോ എന്തോ.... എന്തായാലും കേരളത്തിൽ പ്രവേശിക്കാൻ കൊറൊണക്ക് കുറച്ചു പേടി ഉണ്ട്. അത് അവിടെ ഉള്ള ജനങ്ങളുടെ ഭാഗ്യം. ഇനി എങ്കിലും നിങ്ങൾ മനസ്സിലാക്കണം, "പ്രണയം എന്നത് ചവറ്റു കുട്ടയിൽ ഇടാനുള്ള വൈസ്റ്റ്‌ അല്ല എന്ന്". കാത്തിരിക്കാം ഈ മഹാമാരി എന്ന് പോകും എന്ന്......... 
                           	


രമ്യ. ബി
9 എ വിമല ഹൃദയ എച്ച്,എസ് വിരാലി
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം