കലാനിലയം യു പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/വെളുത്ത മാലാഖ

11:25, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വെളുത്ത മാലാഖ

വെളുത്ത മാലാഖ നാദാപുരം എന്ന ദേശത്ത് വാസുവിന്റെയും ജാനകിയുടെയും മകളായിരുന്നു കിങ്ങിണി എന്ന അമ്മു .ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് .എന്തെങ്കിലും ജോലി ചെയ്ത് മാതാപിതാക്കളെസംരക്ഷിക്കണം എന്നതായിരുന്നു അവളുടെ ആഗ്രഹം. അങ്ങനെ നന്നായി പഠിച്ച് പ്ലസ് ടു വിനും ഫുൾ എ എപ്ലസ് നേടി. അങ്ങനെ അവൾ നഴ്സിങ്ങിന് ചേർന്നു.നേഴ്സിങ്ങിനും അവൾ നന്നായി പഠിച്ച് ഫസ്റ്റ് റാങ്ക് നേടി .അങ്ങനെയിരിക്കെഅവളുടെ വീടിനടുത്തുള്ള മെഡിക്കൽ കോളേജിൽഅവൾക്ക് ജോലി ലഭിച്ചു. നല്ല ചുറുചുറുക്കുള്ള നേഴ്സ് എല്ലാവർക്കുംഅവളെ വളരെ ഇഷ്ടമായിരുന്നു അവളും കുടുംബവും വളരെ സന്തോഷത്തോടെ ജീവിച്ചു തുടങ്ങി. അങ്ങനെയിരിക്കെ കൊറോണ വൈറസ് ലോകം മുഴുവനും വ്യാപിച്ചുതുടങ്ങി . അവൾ ജോലി ചെയ്തിരുന്ന ആശുപത്രിയിലും രോഗികൾ വരാൻ തുടങ്ങി. വൈറസ് ബാധിച്ച ഒരുവല്യപ്പനെയും വല്യമ്മയെയും നോക്കേണ്ട ജോലിയായിരുന്നു അവൾക്ക് അവൾ അവരെ വളരെ സ്നേഹത്തോടുകൂടി തന്നെപരിചരിച്ചു .അങ്ങനെ പോകവേ ഒരു ദിവസം അവൾക്ക് ശക്തമായ ശ്വാസംമുട്ടലും ചുമയും അനുഭവപ്പെട്ടു. അവളും കൊറോണ വൈറസ് രോഗബാധിത ആയി .അധികം താമസിയാതെ തന്നെ അവൾക്ക്ജീവൻ വെടിയേണ്ടി വന്നു. അവളുടെ മൃതദേഹം കാണാൻ പോലും പറ്റാതെ മാതാപിതാക്കൾ വളരെ വിഷമിച്ചു .അവരുടെ ജീവിതം ദുഃഖപൂർണ്ണമായിതീർന്നു .മകളുടെ ഓർമകളുമായി അവർ ഇന്നും ജീവിക്കുന്നു

തോമസ് പി ടോമി
7 കലാനിലയം യു പി എസ് പുലിയന്നൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ