ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/മുററത്തെ മുല്ലമരം
മുറ്റത്തെ മുല്ലമരം
ഇന്നും ആ പക്ഷിയുടെ ദീന രോദനം അവൾ കേട്ടു.... ഉറക്കമില്ലാത്ത രാത്രികളിലെ സ്ഥിരം വിരുന്നുകാരനായിരുന്നു ആ പക്ഷി. ഇത്രയ്ക്കും വികൃതമായ സ്വരം പുറപ്പെടുവിച്ചുകൊണ്ട് അലക്ഷ്യമായി പറക്കാൻ മാത്രം എന്തായിരിക്കും കാരണം. ഒരുപക്ഷേ ആ പക്ഷിയെയും തന്നെ പോലെ എന്തെങ്കിലും വേട്ടയാടുന്നാണ്ടാകാം. അല്ലെങ്കിൽ നാടുമുഴുവൻ സുഖനിദ്രയിൽ ആണ്ട് പോകുന്ന ഈ നേരം ആ പക്ഷി തനിയെ ഇങ്ങനെ കേണു പറക്കില്ലല്ലോ?
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |