(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണക്കാലം
ലോകം ഭയന്ന വിപത്ത്
കൊറോണയെന്ന വിപത്ത്
ജീവിതമാകെ മാറ്റിമറച്ചു
ലോകം പിടിച്ചടക്കി
കുട്ടികൾ ,വൃദ്ധൻ, യുവാക്കളെല്ലാം
മരിച്ച് വീഴും കാഴ്ച്ചകളെങ്ങും
കൂട്ടുകാരെ സൂക്ഷിക്കൂ
വ്യക്തി ശുചിക്ത്വം പാലിക്കൂ
തുമ്മുമ്പോൾ മുഖം പൊത്തിടേണം
തൂവാല ഉപയോഗിക്കേണം
കൈകൾ സോപ്പിട്ട് കഴുകിടേണം
അകലം പാലിച്ചിടേണം
അവധി ദിനങ്ങൾ പാഴാക്കരുതേ
കളിയിൽ മാത്രം മുഴുകരുതേ
നമുക്ക് ചെയ്യാനുണ്ട് പലതും
പാട്ടുകൾ,കഥകൾ,ചിത്രം വരയും
ജീവിത വിജയം കൈവരിക്കാൻ
ഇനിയും അനവധി കാര്യങ്ങൾ
ഒരുമയാണ് ശക്തി
അറിവാണ് വിജയം...