വീട്ടിലിരുന്ന് മുഷിഞ്ഞപോൾ പ്രകൃതിതൻ മടിത്തട്ടിലേക്കൊന്നിറങ്ങി ഞാൻ തെല്ലു ഞാനൊന്നു മയങ്ങിപ്പോയി ആ മന്ദമാരുതനെന്നെ തലോടിയുറക്കി പൂവിനുചുറ്റും പാറിപ്പറക്കുന്ന പൂമ്പാറ്റതൻ ഭംഗി ഞാനിന്നറിഞ്ഞു അവളൊരു കൊച്ചുദേവത! കുയിലിൻെ കൂജനം കേട്ടുഞാനാദ്യമായി മധുരമൂറുന്നുണ്ടതിൽനിന്നെപ്പൊഴും ഇലകൾതൻ മർമ്മരം കേട്ടതിന്നാദ്യമായ് അതിശയിച്ചുപോയതിൽ ഞാൻ ഭൂമിതൻസൗന്ദര്യം,ഭൂമിതൻ പാട്ടുകൾ കേട്ടതാദ്യമായി ഈ ലോക്ഡൗൺക്കാലത്ത് ഒരുവേള ഒരുമതൻകാലമാണ് എങ്കിലും ഇതുപോലൊരു മഹാമാരി ഞാനയ്യോ കണ്ടിട്ടില്ല വർഗ്ഗവർണ്ണവിവേചനമില്ലാതെ മനുജനിൽ താണ്ഡവമാടുന്നകൊറോണ കണ്ണിൽ കാണില്ലിവനെങ്കിലും ഹയ്യോ ഇവനെന്തു ഭീകരൻ! കാമക്രോധലോഭമോഹാദകളിൽ മരങ്ങളിലും മനുഷ്യാ നീയെത്ര നിസ്സാരൻ!