റ്റി.വി.റ്റി.എം.എച്ച്.എസ്സ്. വെളിയം/അക്ഷരവൃക്ഷം/ചിരിക്കുന്ന കൊറൊണയും കരയുന്ന മനു....

Schoolwiki സംരംഭത്തിൽ നിന്ന്
ചിരിക്കുന്ന കൊറൊണയും കരയുന്ന മനു....

വീട്ടിലിരുന്ന് മുഷിഞ്ഞപോൾ
പ്രകൃതിതൻ മടിത്തട്ടിലേക്കൊന്നിറങ്ങി
ഞാൻ തെല്ലു ഞാനൊന്നു മയങ്ങിപ്പോയി
ആ മന്ദമാരുതനെന്നെ തലോടിയുറക്കി
പൂവിനുചുറ്റും പാറിപ്പറക്കുന്ന
പൂമ്പാറ്റതൻ ഭംഗി ഞാനിന്നറിഞ്ഞു
അവളൊരു കൊച്ചുദേവത! കുയിലിൻെ
കൂജനം കേട്ടുഞാനാദ്യമായി
മധുരമൂറുന്നുണ്ടതിൽനിന്നെപ്പൊഴും
ഇലകൾതൻ മർമ്മരം കേട്ടതിന്നാദ്യമായ്
അതിശയിച്ചുപോയതിൽ ഞാൻ
ഭൂമിതൻസൗന്ദര്യം,ഭൂമിതൻ പാട്ടുകൾ കേട്ടതാദ്യമായി
ഈ ലോക്ഡൗൺക്കാലത്ത് ഒരുവേള ഒരുമതൻകാലമാണ്
എങ്കിലും ഇതുപോലൊരു മഹാമാരി ഞാനയ്യോ കണ്ടിട്ടില്ല
വർഗ്ഗവർണ്ണവിവേചനമില്ലാതെ മനുജനിൽ
താണ്ഡവമാടുന്നകൊറോണ
കണ്ണിൽ കാണില്ലിവനെങ്കിലും ഹയ്യോ ഇവനെന്തു ഭീകരൻ!
കാമക്രോധലോഭമോഹാദകളിൽ
മരങ്ങളിലും മനുഷ്യാ നീയെത്ര
നിസ്സാരൻ!

ആർച്ച.എ.എസ്
8 C ടി.വി.ടി.എം.എച്ച്.എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത