ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/നമ്മുടെ സ്വത്ത് ഈ ഭൂമി
നമ്മുടെ സ്വത്ത് ഈ ഭൂമി
നാം ജനിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ് ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനും ആവശ്യമായതൊക്കെ ഈ അമ്മ ഇവിടെ ഒരുക്കിവച്ചിരിക്കുന്നു. നമ്മെ കാത്തിരിക്കുന്ന ഈ അമ്മയെ ഹൃദയം തുറന്നു സ്നേഹിക്കുക എന്നതാണ് നമ്മുടെ ധർമ്മം. പക്ഷേ മനുഷ്യന്റെ ആർത്തി മൂലം അവൻ പ്രകൃതിയെ അമിതമായി ചൂക്ഷണം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇതിന്റെ അനന്തരഫലമാണ് പരിസ്ഥിതി നാശം. ഈ മണ്ണും ജലസമ്പത്തും ഈശ്വരന്റെ വരദാനങ്ങൾ ആണ്. ഇവയെ ദുരുപയോഗം ചെയ്യുക വഴി നമ്മൾ സ്വന്തം വാളാൽ സ്വയം വെട്ടി നശിക്കുകയാണ്. കൂട്ടുകാരെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഭൂമിയിൽ ജീവന്റെ നിലനില്പിന് അത്യാവശ്യമാണ്. വരും തലമുറക്ക് ജീവിക്കാൻ ഉള്ളതെല്ലാം ഭൂമിയിലുണ്ട്. എന്നാൽ അത്യാർത്തിക്കുള്ളതല്ല എന്നും നമ്മുടെ രാഷ്ട്രപിതാവ് പറഞ്ഞിട്ടുണ്ട്. ഈ ഭൂമിയെ സ്നേഹിക്കുന്നവരും ഇവിടെ ജനിച്ചു വീഴുന്ന ഓരോരുത്തരും തുല്യരാണ് എന്ന സാഹോദര്യ ചിന്ത ഉള്ളവരും ഗാന്ധിജിയുടെ ഈ ആശയത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടാൽ പ്രകൃതിയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കപ്പെടും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |