എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം/സൂപ്പർ പൂമ്പാറ്റ
സൂപ്പർ പൂമ്പാറ്റ
ഹി...ഹി...ഹി... ഇപ്പോ അമ്മയെ കാണാൻ നല്ല ചേല് .എങ്ങോട്ടാ? വല്ല യുദ്ധത്തിനുമുള്ള പുറപ്പാടാണോ? കുഞ്ഞു പൂമ്പാറ്റ അമ്മയോട് ചോദിച്ചു. അമ്മപ്പൂമ്പാറ്റ രാവിലെ തന്നെ മാസ്ക്കും ഗ്ലൗസുമൊക്കെ ധരിച്ച് തേൻ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ്. കുഞ്ഞേ... ഇത് കൊറോണ വൈറസിൻ്റെ വ്യാപന കാലമാണ്. പുറത്തിറങ്ങരുതെന്നാണ് പറഞ്ഞിരിക്കുന്നത്.വീട്ടിൽ തന്നെയിരിക്കണം കേട്ടോ ആ. ഈച്ചയും കരിവണ്ടും മലമൂത്ര വിസർജ്യങ്ങളിലും മലിനജലത്തിലുമൊക്കെ ആറാടി വരും.... ശ്ശോ.. ഓർക്കുമ്പൊത്തന്നെ ഓക്കാനം വരുന്നു. മോനേ... പുറത്തിറങ്ങല്ലേ.... എല്ലാം നേടിയെന്ന് അഹങ്കരിക്കുന്ന മനുഷ്യന് പോലും പുറത്തിറങ്ങാൻ പറ്റുന്നില്ല. ഹൊ.. എന്തെല്ലാം കണ്ടുപിടുത്തങ്ങളായിരുന്നു. ബഹിരാകാശത്തും ചന്ദ്രനിലും വരെ അവരെത്തി .ഇപ്പൊ ചൊവ്വ ഗ്രഹത്തിൽ താമസിക്കാൻ പറ്റുമോ എന്ന് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നു. എന്തൊക്കെ ഉണ്ടായിട്ടെന്താ.... ഇത്തിരി ക്കുഞ്ഞൻ കൊറോണ മനുഷ്യന് കൂച്ച വിലങ്ങിട്ടില്ലേ... അവർ വായുവിനെയും, വെള്ളത്തേയും, മണ്ണിനെയും മലിനമാക്കി. ചില ജീവജാലങ്ങളുടെ വംശം തന്നെ നശിപ്പിച്ചു കളഞ്ഞു. നമ്മുടെ പരമ്പരയിൽ തന്നെ എത്രയോ പേർ നശിച്ചുപോയി. എല്ലാത്തിനും കാരണം അവരാണ്. ഇപ്പോൾ മലിനീകരണം കുറഞ്ഞു. വായുവും വെള്ളവും ശുദ്ധമായിത്തുടങ്ങി. ഇപ്പോൾ വംശനാശ ഭീഷണി നേരിടുന്ന പല ചെടികളും വളർന്ന് പൂവിട്ടു തുടങ്ങി ആ .... സംസാരിച്ച് സമയം പോയതറിഞ്ഞില്ല ഇനിയും പോയില്ലെങ്കിൽ നമ്മൾ പട്ടിണിയാകും.മോനിവിടിരിക്ക് അമ്മ പോയിട്ട് വേഗം വരാം. കുറച്ചു കഴിഞ്ഞ് കുഞ്ഞു പൂമ്പാറ്റയുടെ കൂട്ടുകാർ അവനെ തേടിയെത്തി നീയെന്താ കളിക്കാൻ വരാത്തത്? വേഗം .. വാ... നമുക്ക് പോയി കളിക്കാം. ഞാനില്ല അവൻ സങ്കടത്തോടെ പറഞ്ഞു .അതെന്താ നീ വരാത്തത്.നിനക്ക് പനിയാണോ? അപ്പൊ.... നിങ്ങളൊന്നും അറിഞ്ഞില്ലെ ?? ഇത് കോവിഡ് കാലമാണ്. പുറത്തിറങ്ങാൻ പാടില്ല അങ്ങനെ പറഞ്ഞാണ് അമ്മ പോയത്. അതൊരു ഭയങ്കര രോഗമാണ്. പടർന്നുപിടിച്ചാൽ ചികിത്സ കിട്ടാതെ ഒരു പാട് പേര് മരിക്കാനിടയാകും' അയ്യോ.... എന്നാ ഞങ്ങളും വീട്ടീപോകുവാ ... അമ്മ തിരിച്ചെത്തി. കുഞ്ഞു പൂമ്പാറ്റ കൂട്ടുകാര് വന്നതും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അവരെ തിരിച്ചയച്ചതും വിശദമായി അമ്മയോട് പറഞ്ഞു. നീ മിടുക്കനാണ് മോനേ... ഇങ്ങനെ തന്നെയാണ് എല്ലാവരും ചെയ്യേണ്ടത്. നമുക്ക് മാത്രമല്ല സമൂഹത്തിനും രോഗം വരരുത് എന്ന് ഓരോരുത്തരും ചിന്തിക്കണം. നീയാണ് മോനേ... ഈ ദിവസത്തെ സൂപ്പർ പൂമ്പാറ്റ .കുഞ്ഞു പൂമ്പാറ്റ അമ്മയെ കെട്ടിപ്പിടിച്ചു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |