പ്രകൃതി എന്ന പാഠം
പണ്ട് , പണ്ട് ഒരു ഗ്രാമമുണ്ടായിരുന്നു, സുന്ദരമായ ഒരു ഗ്രാമം. അവിടെ ഒരു വലിയ മലയുണ്ടായിരുന്നു അത് ആ ഗ്രാമത്തിന്റെ മാറ്റ് കൂട്ടിയിരുന്നു. കാരണം ആ മലയിൽ നിറയെ ഭംഗിയുള്ളതും , സുഗന്ധമുള്ളതുമായ പുഷ്പങ്ങൾ നിറഞ്ഞു നിന്നിരുന്നു. ആ മലയിലെ റാണിയായിരുന്നു റോസി എന്ന റോസാപ്പൂവ്. അവളുടെ ഇതളുകൾ നക്ഷത്രം പോലെ തിളങ്ങുന്നതും , മൃദുലവുമായിരുന്നു. അവൾ റാണിയായി വളരെക്കാലം ജീവിച്ചു. അങ്ങനെയിരിക്കെ, ആ ഗ്രാമത്തിൽ വളരെ വലിയ ക്ഷാമമുണ്ടായി. ജലം കിട്ടാതെയായി. പ്ലാസ്റ്റിക്കിന്റെയുo , വെയിസ്റ്റിന്റെയും കൂമ്പാരങ്ങൾ എല്ലായിടത്തുമുണ്ടായിരുന്നു. ദാഹജലം കിട്ടാതെ മനുഷ്യരും, മൃഗങ്ങളും ,പറവകളും, ചെടികളുമൊക്കെ ഒന്നു പോലെ ദാഹിച്ചു വരണ്ടു. ക്രമേണ പൂക്കളെയും വരൾച്ച ബാധിച്ചു. കൊടും ചൂടിൽ തണൽ മരങ്ങളുടെ ഇല കൊഴിഞ്ഞു. മഴ പെയ്ത കാലം മറന്നു. താമസിയാതെ ജനങ്ങൾ തങ്ങളുടെ കുടുംബത്തോടൊപ്പം ഗ്രാമം വിട്ടൊഴിയാൻ തുടങ്ങി.റോസിയുടെ മൃദുലവും, മനോഹരവുമായ ഇതളുകൾ കരിയാൻ തുടങ്ങി. എല്ലാ പുഷ്പങ്ങളുടെയും ഇലകളും , ഇതളുകളും കൊഴിഞ്ഞ് ചാരനിറമായിരുന്നു. ഐശ്വര്യ ദേവത അവിടുന്ന് പോയിരുന്നു. മനുഷ്യരും, പക്ഷിമൃഗാദികളും, സസ്യങ്ങളും പിന്നെ പ്രതീക്ഷയോടെ കാത്തിരുന്നു... എന്നെങ്കിലും മഴ പെയ്യുമെന്ന ആഗ്രഹത്തോടെ, പൂക്കൾ വീണ്ടും വിരിയുമെന്ന വിശ്വാസത്തോടെ.............. ഈ കഥയിൽ മനുഷ്യർ തന്നെയാണ് പ്രതികൾ. തെറ്റു ചെയ്തിട്ട് എന്തു സംഭവിച്ചു എന്ന് പറയരുതല്ലോ. പ്രതിഫലം സാവധാന മേ വരികയുള്ളൂ. ജലം പാഴാക്കി കളയുമ്പോൾ അവർ അടുത്ത തലമുറയെക്കുറിച്ച് ചിന്തിച്ചില്ല. പ്രകൃതി ഒരു തലമുറയ്ക്ക് മാത്രമുള്ളതല്ലല്ലോ. അത് എല്ലാവർക്കും അനുഭവിക്കാൻ അവകാശമുണ്ടല്ലോ. ശരിയായി ഉപയോഗിച്ചാൽ
സ്വസ്ഥമായി ആസ്വദിക്കാം, അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും.....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ
|