സരസ്വതീവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണയും പ്രകൃതിയും
കൊറോണയും പ്രകൃതിയും
ആത്യന്തികമായി കൊറോണയും ഒരു പരിസ്ഥിതി പ്രശ്നമാണ് പരിസ്ഥിതിയെ കൈകാര്യം ചെയ്യുന്നതിൽ മനുഷ്യനു പറ്റിയ വീഴ്ചയുടെ ഫലം കൊറോണ വന്നു മനുഷ്യർ ഭയന്നു വീട്ടിലൊതുങ്ങി ഭൂമിയും പ്രകൃതിയും സന്തോഷത്തിലാണ് പ്രകൃതിയോടും ഭൂമിയോടും എത്രത്തോളം ദോഷം ചെയ്തുവെന്ന് തിരിച്ചറിയാൻ കൊറോണ വൈറസ് വരേണ്ടി വന്നു വൈറസ് വ്യാപനത്തെ തുടർന്ന് ലോകം നിശ്ചലമായതിനെ തുടർന്ന് ലോകത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ നാം കാണുകയാണ് വൻതോതിലുള്ള വാഹന ഗതാഗതം , ചരക്ക് നീക്കം, ഖനനം തുടങ്ങി എല്ലാ വ്യവസായങ്ങളും നിശ്ചലമായതോടെയാണ് ഈ പ്രതിഭാസമെന്ന് പഠനം. വാഹന ഗതാഗതം , വ്യവസായശാലകളിലെ യന്ത്രങ്ങളുടെ പ്രവർത്തനം എന്നിവ ദൂവൽക്കരണത്തിൽ അനാവശ്യ ശബ്ദങ്ങൾ ഉണ്ടാക്കുന്നുണ്ട് . എന്നാൽ ഇപ്പോൾ ഇതൊക്കെ നിലച്ചപ്പോൾ ചെറുഭൂചലനങ്ങളും അഗ്നിവർവ്വത പ്രവർത്തനങ്ങൾപ്പെടെയുള്ള ഭൗമ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ വളരെ എളുപ്പം സാധിക്കുന്നു എന്നാണ് ഗവേഷകർ പറയുന്നത് . ഇന്ത്യയിലെ ഡൽഹി ഉൾപ്പെടെയുള്ള മലിനീകരണം കൂടിയ സ്ഥലങ്ങളിൽ അന്തരീക്ഷ നിലവാരം തൃപ്തികരമായി മാറി മാത്രമല്ല പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗാനദി മലിനീകരണ മുക്തമായി മനുഷ്യരുടെ പെരുമാറ്റമാണ് എല്ലാ കാലത്തും രോഗങ്ങൾ മനുഷ്യരിലേക്കു വ്യാപിക്കുന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നത് . പകർച്ച വ്യാധി കൂടുതൽ വ്യാപിക്കാതിരിക്കാൻ ആഗോള താപനത്തെ നിയന്ത്രിക്കേണ്ടതുണ്ട് അതോടൊപ്പം കൃഷി , ഖനനം , പാർപ്പിടം എന്നിവയ്ക്ക് വേണ്ടി പ്രകൃതിയെ നശിപ്പിക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട് കാരണം ഇവ രണ്ടും വന്യജീവികളെ ആളുകളുമായി കൂടുതൽ അടുപ്പിക്കുന്നത് അപകടകരവുമാണ്
|