(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത
വ്യക്തിശുചിത്വം പാലിക്കേണം
വ്യക്തികൾ നാമെല്ലാരും
വ്യക്തതയാർന്നൊരു ജീവിതമുണ്ടേ
ഓർത്തീടേണം നാമെല്ലാരും
അറിവുള്ളവരോതും കാര്യം
അറിഞ്ഞിടേണം നാമെല്ലാരും
മടികൂടാതെ മാസ്ക് ധരിക്കൂ
പുറത്തു പോകും നേരം നാം
ഇടയ്ക്കിടെ കൈ കഴുകീടാൻ
ഓർത്തിടേണം സോദരരേ
വ്യക്തികൾ തമ്മിലെ അകലം
ദൂരെ നിർത്തും കോവിഡിനെ
നമ്മിലൂടീ രോഗം തെല്ലും
പകരാനിടയാക്കരുതേ